നീരവ് മോദിയുടെ തട്ടിപ്പ്; ബാങ്കുകളില്‍ കൂട്ട സ്ഥലമാറ്റത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദേശം

മുംബൈ:(www.kasargodvartha.com 19/02/2018) നീരവ് മോദി നടത്തിയ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരെയും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ക്ലറിക്കല്‍ സ്റ്റാഫുകളേയും ബ്രാഞ്ചുകളില്‍ നിന്നും സ്ഥലം മാറ്റണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി നടത്തിയ തട്ടിപ്പിന് വിവിധ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര വിജിലന്‍കസ് കമ്മീഷന്‍ പുതിയ നീക്കം നടത്തുന്നത്.

News, Mumbai, National, Trending, Top-Headlines, Bank, Vigilance commission,Neerav Modi's fraud; Central Vigilance Commission has suggested a change in the staff of banks

നിര്‍ദേശം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. 2017 ഡിസംബര്‍ 31ന് പൊതുമേഖല ബാങ്കുകള്‍ക്ക് കീഴിലെ വിവിധ ബാഞ്ചുകളില്‍ മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ബാങ്ക് ഓഫീസര്‍മാരും അഞ്ച് വര്‍ഷം ജോലി ചെയ്ത ക്ലറിക്കല്‍ സ്റ്റാഫുകളെയുമാണ് കൂട്ടത്തോടെ സ്ഥലം മാറ്റുന്നത്.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ എല്ലാ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാന്‍ നിര്‍ദേശം ലഭിച്ചുവെന്ന് വിവിധ ബാങ്കുകള്‍ സ്റ്റാഫുകളെ അറിയിച്ചു. കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് ബറോഡ സ്ഥലമാറ്റ നടപടികള്‍ ആരംഭിച്ചു. മറ്റ് ബാങ്കുകളും വരും ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ കണക്ക് എടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Trending, Top-Headlines, Bank, Vigilance commission,Neerav Modi's fraud; Central Vigilance Commission has suggested a change in the staff of banks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?