അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, കോടതി സ്വമേധയാ കേസെടുത്തു, അന്വേഷണത്തിന് അമിക്കസ് ക്യൂറി
കൊച്ചി:(www.kasargodvartha.com 28/02/2018) അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് മധു എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചുകൊണ്ട് ഉത്തരവിട്ടു.
കേസിനെ സംബന്ധിച്ച് അന്വേഷണത്തെ കുറിച്ചുള്ള റിപോര്‍ട്ട് സര്‍ക്കാര്‍ സമര്‍പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പിക്കുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. മധുവിന്റെ മാനസികാവസ്ഥ കൂടി പരിഗണിക്കണമെന്നും അറ്റോര്‍ണി പറഞ്ഞു.
അഡ്വ.ദീപക് ആണ് അമിക്കസ് ക്യൂറി. കേസ് സര്‍ക്കാരിനെതിരെയല്ലെന്നും അട്ടപ്പാടിയില്‍ നടന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കേസെടുത്തുകൊണ്ട് കോടതി പറഞ്ഞു. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ചുമതലയുള്ള ഹൈക്കോടതിയിലെ ജസ്റ്റീസ് സുരേന്ദ്ര മോഹന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വിശപ്പടക്കാന്‍ കാടിറങ്ങിയ മധു ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മര്‍ദ്ദിച്ചത്. കാടിനുള്ളിലെ ഗുഹയില്‍ നിന്നും പിടികൂടിയ മധുവിനെ അഗളി മുക്കാലി ജംഗഷ്‌നില്‍ കൊണ്ടുവന്ന് വിചാരണ നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനത്തിനിടെ മധുവിന് കുടിവെള്ളം പോലും നല്‍കിയില്ല. തുടര്‍ന്ന് പോലീസിന് കൈമാറിയ മധു ജീപ്പില്‍ വച്ച് ഛര്‍ദ്ദിക്കുകയും ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിക്കുകയുമായിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തില്‍ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മധുവിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. മധുവിന്റെ കൊലപാതകത്തില്‍ കാടിന്റെ മക്കള്‍ പ്രതിഷേധവുമായി നാട്ടിലിറങ്ങി. കേരളം ഇതുവരെ കാണാത്ത ആദിവാസി പ്രക്ഷോഭത്തിനാണ് ദിവസങ്ങളോളം അട്ടപ്പാടി മേഖല സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്.
Keywords: News, Thiruvananthapuram, Kerala, Top-Headlines, Court, Investigation, Madhu murder case, court has booked the case voluntarily
Powered by Info News For You

Comments
Post a Comment