പ്ലാന്റേഷന്‍ തോട്ടത്തിലെ തേനീച്ചക്കൂട്ടം ഇളകി; ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പെടെ ആറു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.02.2018) പ്ലാന്റേഷന്‍ തോട്ടത്തിലെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തിലാണ് സംഭവം. ചെറുവത്തൂര്‍ ചീമേനി റോഡരികിലെ കശുമാവിന് മുകളിലുള്ള തേനീച്ചകളാണ് ഇളകിയത്. ഇതുവഴി വന്ന പരുന്ത് തേനീച്ച കൂട്ടത്തെ ചവിട്ടിയ ശേഷം പറന്നുപൊങ്ങുകയായിരുന്നു. ഇതോടെ തേനീച്ചകള്‍ ഇരമ്പിയാര്‍ത്ത് കശുമാവിന്‍ തോട്ടത്തിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.

പടന്നയിലെ ബി.എം അബൂബക്കറിന്റെ കുടുംബത്തില്‍പെട്ട കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അബൂബക്കറിന്റെ മക്കളായ ഉനൈസ (20), അസീറ (10), മകളുടെ മകന്‍ മന്‍സൂര്‍ (ഒമ്പത്) എന്നിവര്‍ക്ക് കുത്തേറ്റു. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ പടന്നയിലെ മുസമ്മില്‍ സിനാന്‍ (16), മുഹമ്മദ് ഷഫാഖ് (16) എന്നിവരും തേനീച്ചയുടെ ആക്രമണത്തിനിരയായി. ഇവരെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചീമേനിയിലെ കശുവണ്ടി തോട്ടം അബൂബക്കര്‍ പാട്ടത്തിനെടുത്തിരുന്നു. തോട്ടം കാണാന്‍ എത്തിയതായിരുന്നു കുടുംബം. ഇതിനുപുറമെ ഇതുവഴി വന്നവര്‍ക്കെല്ലാം തേനീച്ചയുടെ കുത്തേറ്റു. അരമണിക്കൂറോളം ഇതുവഴിയുള്ള യാത്ര സ്തംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Injured, Injured, Attack, 6 injured after bee attack
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?