അമിതവേഗത; കുമ്മനം രാജശേഖരന്റെ രണ്ട് വാഹനങ്ങള്‍ക്ക് പിഴ, നിയമലംഘനം നടത്തിയത് നിരവധി തവണ, അടയ്‌ക്കേണ്ടത് ഒന്നരലക്ഷത്തോളം രൂപ
കോഴിക്കോട്: (www.kvartha.com 09.02.2018) വാഹനത്തിന്റെ വേഗപരിധി ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തി. ബിജെപി പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടു വാഹനങ്ങള്‍ക്കാണു പിഴ ചുമത്തിയിരിക്കുന്നത്.
വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ കെഎല്‍ 1 ബിക്യു 8035 എന്ന വാഹനം 59 പ്രാവശ്യവും കെഎല്‍ 1 ബിക്യു 7563 എന്ന വാഹനം 38 തവണയും നിയമലംഘനം നടത്തിയതായാണ് കാണിച്ചിരിക്കുന്നത്.
വേഗപരിധി ലംഘനങ്ങള്‍ക്ക് സംസ്ഥാന ഗതാഗത വകുപ്പ് ഡ്രൈവര്‍ക്ക് 400 രൂപയും ഉടമയ്ക്ക് 300 രൂപയുമാണ് പിഴ ഈടാക്കുന്നത്. നിയമലംഘനം ഒന്നിലധികമായാല്‍ ഇത് യഥാക്രമം 1000, 500 എന്നിങ്ങനെ ഉയരും. ഇത്തരത്തില്‍ കണക്കുകൂട്ടിയാല്‍ ഒന്നരലക്ഷത്തോളം രൂപ ബിജെപി സംസ്ഥാന നേതൃത്വം പിഴയടയ്ക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kummanam Rajasekharan gets fine of around one lakh for over speed, Kozhikode, News, BJP, Politics, Auto & Vehicles, Kerala.
Keywords: Kummanam Rajasekharan gets fine of around one lakh for over speed, Kozhikode, News, BJP, Politics, Auto & Vehicles, Kerala.
Powered by Info News For You

Comments
Post a Comment