സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ രാജകീയ പദവികളും, അധികാരങ്ങളും നഷ്ടമാകും; പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്നും ജപ്പാന്‍ രാജകുമാരി പിന്‍മാറി

ടോകിയോ: (www.kvartha.com 08.02.2018) സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ രാജകീയ പദവികളും, അധികാരങ്ങളും നഷ്ടമാകും എന്ന് ഭയന്ന് പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്നും ജപ്പാന്‍ രാജകുമാരി പിന്‍മാറി. വിവാഹം നടക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ജപ്പാന്‍ രാജകുമാരി മാകോ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഇതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെച്ചു. വിവാഹ ശേഷമുള്ള ജീവിതത്തിന് തനിക്ക് ഒരുങ്ങാനുള്ള സമയം ലഭിച്ചില്ലെന്ന് പറഞ്ഞാണ് വിവാഹം നീട്ടിവെയ്ക്കുന്നതെന്നാണ് രാജകുമാരിയുടെ പ്രഖ്യാപനം.

രാജകുമാരിയുടെ ഈ തീരുമാനം രാജകുടുംബത്തിന്റെ ഔദ്യോഗിക ഇന്‍ഹൗസ് ഏജന്‍സി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പുറത്തുവിട്ടത്. പക്വതയില്ലായ്മയാണ് വിവാഹത്തില്‍ നിന്നുള്ള പിന്മാറ്റത്തിനുള്ള കാരണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

Japanese Princess, Fiance, Both 26, Postpone Wedding, Citing "Immaturity", Tokyo, News, Politics, Japan, Marriage, Religion, World

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി തീയതി ഉള്‍പ്പെടെ പ്രഖ്യാപിച്ച രാജകീയ വിവാഹത്തില്‍ നിന്ന് മാറ്റം വരുന്നത് ജപ്പാന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. കഴിഞ്ഞ മെയിലാണ് 26 കാരിയായ മാകോയും, അതേ പ്രായക്കാരനായ കെയ് കോമുറുവും തമ്മിലുള്ള വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ കോളജിലെ നിയമപഠനത്തിനിടെയാണ് രണ്ടുപേരും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരുടേയും സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറി. രാജകുംടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാകീയ പദവികളും, അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്. ഇതേതുടര്‍ന്ന് രാജകുമാരിയുടെ പദവികളും, അധികാരങ്ങളും നഷ്ടമാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതാണോ വിവാഹത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. 2020 വരെ വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: Japanese Princess, Fiance, Both 26, Postpone Wedding, Citing "Immaturity", Tokyo, News, Politics, Japan, Marriage, Religion, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?