ബഡ്ജറ്റ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പൊതുസേവന സംവിധാനം മെച്ചപ്പെടുത്തുന്നതിനും പരിഷ്‌കരണങ്ങളുമായി കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ട്, എല്ലാ വ്യക്തിഗത സംരംഭങ്ങള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ രേഖ, മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ഒന്നാക്കി ലയിപ്പിക്കും
ന്യൂഡല്‍ഹി: (www.kvartha.com 01.02.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പൊതുസേവനം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് സുപ്രധാനമായ നിരവധി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് നടപ്പാക്കി. എല്ലാ ഇന്ത്യക്കാര്‍ക്കും വലുതും ചെറുതുമായ എല്ലാ സംരംഭങ്ങള്‍ക്കും ആധാര്‍ തിരിച്ചറിയല്‍ വ്യക്തിത്വം നല്‍കിയെന്നും സവിശേഷ തിരിച്ചറിയല്‍ രേഖ ആവശ്യമാണെന്നും 2018-19ലെ കേന്ദ്ര പൊതുബഡ്ജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധന, കോര്‍പറേറ്റ് കാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ വ്യക്തിഗത സംരംഭങ്ങളെയും സവിശേഷ തിരിച്ചറിയല്‍ രേഖയിലേക്കു കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കാന്‍ അതിന്റെ മൂലധനം അനുഭവ വിഹിതമായി വര്‍ധിപ്പിച്ച് പുനസ്സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന മെട്രോ സംരംഭങ്ങളുടെ അനുഭവ വിഹിതത്തിലേക്കും കടത്തിലേക്കുമുള്ള കേന്ദ്ര ഗവണ്‍മെന്റ് സംഭാവനയുടെ വിഹിതം വെട്ടിക്കുറയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ 14 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വിനിമയ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് അനുമതി നല്‍കി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയെ ഒഎന്‍ജിസി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് ഒന്നാക്കുകയും അവയെയും വൈകാതെ പട്ടികയില്‍ പെടുത്തുകയും ചെയ്തു
സ്വര്‍ണം ഒരു ആസ്തിയായി വികസിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ഒരു സമഗ്ര സ്വര്‍ണ്ണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ സ്വര്‍ണ്ണ വിനിമയം നിയന്ത്രിക്കുന്നതിനു വേണ്ടി ഉപഭോക്തൃ സൗഹൃദപരവും വ്യാപാരോന്മുഖവുമായ ഒരു മേല്‍നോട്ട സംവിധാനം നടപ്പാക്കും. ജനങ്ങള്‍ക്ക് തര്‍ക്കരഹിതമായി സ്വര്‍ണ്ണ നിക്ഷേപ അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന വിധം സ്വര്‍ണനിയന്ത്രണ പദ്ധതി പുനരേകീകരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Budget, Educational Sector, Public Sector, Buildings, ID Card For Individual Entrepreneurship, Insurance Companies, Union Government, Reformation, More importance for institute building in budget

Powered by Info News For You

Comments
Post a Comment