ഇന്ത്യന്‍ പതാകയോടുള്ള ആദരം; ഇന്ത്യക്കാരുടെ മനം കവര്‍ന്ന് ഷാഹുല്‍ അഫ്രീദി

സെന്റ് മോരിട്‌സ്: (www.kvartha.com 11.02.2018) ഇന്ത്യന്‍ പതാകയോട് ആദരം പ്രകടിപ്പിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇന്ത്യക്കാരുടെ മനം കവര്‍ന്നു. തന്റെ ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ത്രിവര്‍ണ പതാകയേന്തിയ ഒരു വനിതയോട് പതാക വിടര്‍ത്തിപിടിക്കാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നദ്ദേഹം പതാകയ്‌ക്കൊപ്പം നിന്ന് ചിത്രത്തിന് പോസ് ചെയ്തു.

സെന്റ് മോരിട്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനിടയില്‍ ആരാധകരുമായി അല്പസമയം പങ്കുവെയ്ക്കുകയായിരുന്നു അഫ്രീദി. മല്‍സരത്തിന്റെ പര്യവസാനത്തില്‍ അതിഥിയായി എത്തിയ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായിട്ടാണ് അഫ്രീദി ടൂര്‍ണമെന്റിലെത്തിയത്.

Shahid Afridi, Indian flag, Pakistan, India, St Moritzice cricket, India vs Pakistan, Indo-Pak cricket

ശുഐബ് അക്തര്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഗ്രെയിം സ്മിത്, ആന്‍ഡ്രീ സൈമണ്‍സ്, ലാസിത് മലിംഗ, മഹേല ജയവര്‍ദ്ധന തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

മുന്‍ താരങ്ങളെ കാണാന്‍ ഇന്ത്യ പാക് ആരാധകര്‍ എത്തിയിരുന്നു. മഞ്ഞുമൂലം തണുത്തുറഞ്ഞ ഒരു തടാകത്തിന് മുകളിലായിരുന്നു മല്‍സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I believe as cricketers we can set examples of how relationships between individuals can be a template for the relationship between countries.

Keywords: Shahid Afridi, Indian flag, Pakistan, India, St Moritzice cricket, India vs Pakistan, Indo-Pak cricket



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?