ഒറ്റ 'കണ്ണിറുക്കല്‍' കൊണ്ട് തരംഗമായിരിക്കുന്ന 'അഡാര്‍ ലൗ' നായിക പ്രിയ വാര്യര്‍ പാര്‍ട്ടി പോസ്റ്ററിലും ഇടംനേടി
മലപ്പുറം: (www.kvartha.com 16.02.2018) റിലീസിനു മുന്‍പേ ഒറ്റ 'കണ്ണിറുക്കല്‍' കൊണ്ട് തരംഗമായിരിക്കുന്ന 'അഡാര്‍ ലൗ' നായിക പ്രിയ വാര്യര്‍ പാര്‍ട്ടി പോസ്റ്ററിലും ഇടംനേടി. മാര്‍ച്ച് ആദ്യം മലപ്പുറത്ത് തുടങ്ങുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് കോട്ടയ്ക്കല്‍ മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഇടം പിടിച്ചിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് 'സി പി ഐ സംസ്ഥാന സമ്മേളനം' എന്ന് എഴുതിയിരിക്കുന്നത്. ഒപ്പം പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രവും പിന്നിലായി ഒരു ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി നല്‍കിയിട്ടുണ്ട്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ് നല്‍കുന്നതെന്ന് മണ്ഡലം സെക്രട്ടറി അഷ്‌റഫലി പറഞ്ഞു.
'മാറുന്ന നാടിന് നേരിന്റെ ചുവപ്പ്' എന്ന സമ്മേളന മുദ്രാവാക്യവും ബോര്‍ഡില്‍ ഉണ്ട്. സുകുമാര്‍ അഴീക്കോട്, കമല സുരയ്യ എന്നിവര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Priya Warier also in party poster, Malappuram, News, Politics, CPI, Poster, Actress, Cinema, Entertainment, Trending, Kerala.
Powered by Info News For You

Comments
Post a Comment