ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കുത്തേറ്റ് മരിച്ച സംഭവം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്, അഞ്ച് പേര്‍ പിടിയില്‍

പാലക്കാട്:(www.kasargodvartha.com 26/02/2018) പാലക്കാട് മണ്ണാര്‍ക്കാടില്‍ ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അഞ്ച് സി പി ഐ അനുഭാവികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തിങ്കളാഴ്ച്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ സിറാജൂദിന്റെ മകനാണ് മരിച്ച സഫീര്‍. കൊലപാതകത്തിന് പിന്നില്‍ സിപിഐ ആണെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. നേരത്തെ കുന്തിപുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട്, സിപിഐ - ലീഗ് സംഘര്‍ഷം സ്ഥലത്ത് നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്നാണ് ആരോപണം.

News, Kerala, Police, CPI, Custody, Murder, Muslim-league, Hospital, Top-Headlines,League activist Safir murder; Police have custody five persons

ഞായറാഴ്ച്ച രാത്രിയോടെയാണ് മണ്ണാര്‍ക്കാട് കോടതിപടിയില്‍ വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ ആക്രമിക്കപ്പെട്ടത്. കോടതി പടിയിലെ തുണിക്കടയില്‍ വെച്ചായിരുന്നു സംഭവം. തുണികടയിലേക്ക് കയറിയ ഒരുസംഘം സഫീറിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

സംഭവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശികളായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ല, വെക്തി വൈരാഗ്യം ആണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, CPI, Custody, Murder, Muslim-league, Hospital, Top-Headlines,League activist Safir murder; Police have custody five persons 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?