കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; സ്വകാര്യ ബസിടിച്ച് വാച്ച് വില്‍പനക്കാരന്‍ മരിച്ചു

ബേക്കല്‍: (www.kasargodvartha.com 11.02.2018) കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. സ്വകാര്യ ബസിടിച്ച് വാച്ച് വില്‍പനക്കാരന്‍ മരിച്ചു. കാഞ്ഞങ്ങാട്- ഉദുമ റൂട്ടിലോടുന്ന കൗസര്‍ ബസിടിച്ചാണ് കോട്ടിക്കുളത്തെ വാച്ച് വില്‍പനക്കാരനായ മുഹമ്മദ് (60) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തൃക്കണ്ണാട് വെച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും ഉദുമ ഭാഗത്തേക്ക് വരികയായിരുന്ന കൗസര്‍ ബസ് മുഹമ്മദ് സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം തിങ്കളാഴ്ച രാവിലെ കളനാട് പള്ളിക്കു സമീപം വെച്ച് മദ്രസവിട്ട് വീട്ടില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Road, Death, Obituary, Man dies after Bus hits
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?