കോടികളുടെ തട്ടിപ്പിനു വാര്‍ത്താവിലക്ക്; സബ് കോടതി നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി, നോട്ടീസ് അയച്ചു

കൊച്ചി: (www.kvartha.com 06.02.2018) ചവറ ഇടത് എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത് വിജയന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിലക്കിയ കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടിക്കു ഹൈക്കോടതിയുടെ സ്‌റ്റേ. കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി വിലയിരുത്തി.

ദുബൈ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ കരുനാഗപ്പള്ളി സബ് കോടതി ഉത്തരവിനെതിരെ മലയാള മനോരമ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ശ്രീജിത്തിന്റെ പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമങ്ങള്‍ക്കും കരുനാഗപ്പള്ളി സബ് ജഡ്ജി എ.എം.ബഷീറാണു വാര്‍ത്ത വിലക്കിക്കൊണ്ടുള്ള നോട്ടീസ് അയച്ചത്.

Media gag in Sreejith case unconstitutional: Kerala HC stays, Kochi, High Court of Kerala, News, Corruption, Case, Media, Notice, Trending, Kerala

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. കേസില്‍ ശ്രീജിത്ത് വിജയനും സുഹൃത്ത് രാഹുല്‍ കൃഷ്ണനും കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച അറബിയായ മര്‍സൂഖിക്കൊപ്പം കേസിലെ പ്രധാന എതിര്‍കക്ഷികളില്‍ ഒരാളായ രാഹുല്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചാണ് ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത് കരുനാഗപ്പള്ളി സബ്‌കോടതിയെ സമീപിച്ചത്.

ഈ ഹര്‍ജിയിലാണ് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ റിപ്പോര്‍ട്ടിംഗോ പ്രസ്താവനകളോ നടത്തരുത് എന്ന് സബ് ജഡ്ജി എ.എം.ബഷീര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി, മംഗളം, മറുനാടന്‍ മലയാളി, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 എന്നിവയ്ക്കായിരുന്നു നോട്ടീസ്. പ്രസ് ക്ലബിനെയും രാഹുല്‍ കൃഷ്ണനെയും എതിര്‍കക്ഷികളുമാക്കിയിരുന്നു.

ബിനോയിക്കെതിരെ 13 കോടിയുടേയും ശ്രീജിത്തിനെതിരെ 10 കോടിയുടേയും സാമ്പത്തിക തട്ടിപ്പ് ആരോപണമാണ് മര്‍സൂഖി ഉന്നയിച്ചത്.

Keywords: Media gag in Sreejith case unconstitutional: Kerala HC stays, Kochi, High Court of Kerala, News, Corruption, Case, Media, Notice, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?