കമലഹാസന്‍ ഡി എം കെയ്ക്കും എ ഐ എ ഡി എം കെയ്ക്കും പകരമാകും; മക്കള്‍ നീതി മയ്യമ്മിന് വോട്ട് ചെയ്യണമെന്ന് കേജരിവാള്‍

മധുര: (www.kvartha.com 22.02.2018) രാഷ്ട്രീയത്തിലേയ്ക്ക് രംഗപ്രവേശനം ചെയ്തിരിക്കുന്ന തെന്നിന്ത്യന്‍ താരം കമലഹാസന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ദ്രാവിഡ പാര്‍ട്ടികളായ ഡി എം. കെ, എ ഐ എ ഡി എം കെ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പകരമാകുമെന്നും കേജരിവാള്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മധുരയിലായിരുന്നു ഉല്‍ഘാടന പരിപാടി സംഘടിപ്പിച്ചത്.

കമലഹാസനില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ഗുണം അദ്ദേഹത്തിന്റെ ധൈര്യമാണ്. അന്യായത്തിനും വര്‍ഗീയതയ്ക്കുമെതിരെ ശബ്ദമുയര്‍ത്താനുള്ള ധൈര്യം. നിലവില്‍ രണ്ട് പാര്‍ട്ടികളില്‍ കുടുങ്ങിക്കിടക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍. ഡി എം കെയും എ ഐ എ ഡി എം കെയും. ഇവ രണ്ടും അഴിമതി പാര്‍ട്ടികളാണ്. ഇപ്പോള്‍ തമിഴ് മക്കള്‍ക്ക് വിശ്വസിക്കാവുന്ന മറ്റൊരു പാര്‍ട്ടി ഉണ്ടായിരിക്കുന്നു. അടുത്ത പ്രാവശ്യം നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ അത് ഒരു അഴിമതി പാര്‍ട്ടിക്ക് ആയിരിക്കരുത്. ഒരു സത്യസന്ധതയുള്ള പാര്‍ട്ടിക്കായിരിക്കണം നിങ്ങളുടെ വോട്ട്. കമലഹാസന് നിങ്ങള്‍ക്ക് വോട്ട് ചെയ്യാം- കേജരിവാള്‍ പറഞ്ഞു.

National, Kamal Hassan, DMK, AIADMK

നിങ്ങള്‍ അഴിമതിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഡി എം. കെയ്‌ക്കോ എ ഐ എ ഡി എം കെയ്‌ക്കോ വോട്ട് ചെയ്യാം. നിങ്ങള്‍ സ്‌കൂളുകളും റോഡുകളും വെള്ളവും വൈദ്യുതിയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ കമലഹാസന് വോട്ട് ചെയ്യാം- കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: He practically made the launch function an electoral campaign. "I can see the people of Tamil Nadu are ready to throw out the DMK and the ADMK and bring Mr Kamal Haasan to power. Friends, if you want corruption, go vote for the DMK and ADMK. If you want schools... roads, water, electricity, go vote for Kamal Haasan," he said.

Keywords: National, Kamal Hassan, DMK, AIADMK


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?