മുന്‍ ആര്‍മി ക്യാപ്റ്റന്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍

പൂനെ: (www.kvartha.com 04.02.2018) മുന്‍ ആര്‍മി ക്യാപ്റ്റന്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍. പൂനെയിലെ കന്റോണ്‍മെന്റ് പരിസരത്താണ് ഇന്ത്യന്‍ കരസേനയിലെ മുന്‍ ക്യാപ്റ്റനായ രവീന്ദ്ര ബാലിയെ (67) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിലാണ് ബാലി കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

Pune, National, News, Death, Obituary, Police, Former Army Captain, Who Lived On Pune Footpath, Beaten To Death.

ബന്ധുക്കളുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്ര ബാലി വര്‍ഷങ്ങളായി പൂനെ ക്യാംപ് ഏരിയയ്ക്ക് സമീപം നടപ്പാതയില്‍ ടെന്റ് കെട്ടി ഒറ്റയ്ക്ക് താമസിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി കന്റോണ്‍മെന്റ് ബംഗ്ലാവിലെ വാച്ച് മാനാണ് രണ്ട് പേര്‍ ചേര്‍ന്ന് രവീന്ദ്ര ബാലിയെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെട്ടതായുള്ള വിവരം പോലീസിനെ അറിയിച്ചത്. പോലീസ് ഉടന്‍ തന്നെ തെരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pune, National, News, Death, Obituary, Police, Former Army Captain, Who Lived On Pune Footpath, Beaten To Death.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?