നാലര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടു യുവാക്കളെ ചാവക്കാട് എക്സൈസ് സംഘം പിടികൂടി
ചാവക്കാട്: (www.kvartha.com 26/02/2018) നാലര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടു യുവാക്കളെ ചാവക്കാട് എക്സൈസ് സംഘം പിടികൂടി ചാവക്കാട് തീരദേശ മേഖലയില്‍ കഞ്ചാവ് വിതരണത്തിനായി എത്തിയ ഒറീസക്കാരായ ദണ്ഡപാണി ആചാരി (22), സുശാന്ത സാഹു (23) എന്നിവരെയാണ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് എക്സൈസ് എസ് ഐ ടി ആര്‍ ഹരിനന്ദന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.
ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിക്കുകയും ചാവക്കാട് തീരദേശ മേഖലയിലും കുന്നംകുളം മേഖലയിലും വില്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് എക്സൈസ് അധിക്യതര്‍ പറഞ്ഞു. നീല ചടയന്‍ കഞ്ചാവാണ് ഇവര്‍ വില്പനയ്ക്കായി കൊണ്ടു വന്നിരുന്നത്. കിലോയ്ക്ക് ആറായിരം രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് 20000 രൂപയാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് വില്പന നടത്തുന്നത്. ഏഴാം തവണയാണ് ഇവര്‍ വില്പനയ്ക്കായി കഞ്ചാവ് കൊണ്ടു വരുന്നതെങ്കിലും ആദ്യമായാണ് ഇവര്‍ പിടിയിലാകുന്നത്.
എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ ഷവര്‍മ്മ ഉണ്ടാക്കുന്നതിനായി സമീപ പ്രദേശത്തെ വിവിധ കടകളില്‍ ജോലി ചെയ്തിരുന്ന പരിചയമാണ് ചാവക്കാട് മേഖല കഞ്ചാവ് വില്പനയ്ക്കായി തെരഞ്ഞെടുക്കുവാന്‍ കാരണം. പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ്‌കുമാര്‍ ഹരിദാസ്, ടി.കെ സുരേഷ് കുമാര്‍ ഒ.പി സുരേഷ് കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബു, സുനില്‍ മനോജ്, സുധീര്‍, നിമിന്‍, സിദ്ധാര്‍ത്ഥന്‍ , ആനീസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Accused, Kanja, Ecxise, Chavakkad excise seazed 4.5 kg kanjav; two odisa natives were arrested

Powered by Info News For You

Comments
Post a Comment