രാജസ്ഥാന്‍ ഉപ തെരഞ്ഞെടുപ്പ് ; മോദിക്കും ബി ജെ പിക്കും ശക്തമായ തിരിച്ചടി നല്‍കി കോണ്‍ഗ്രസിന് മുന്‍ തൂക്കം; ബംഗാളില്‍ തൃണമൂല്‍ മുന്നേറുന്നു

ജയ്പൂര്‍:(www.kvartha.com 01/02/2018) മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും മുന്‍തൂക്കം നല്‍കി ബജറ്റ് അവതരിപ്പിക്കുന്ന സമയം പുറത്തു വന്ന രാജസ്ഥാന്‍ ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. അജ്മീര്‍, ആള്‍വാര്‍ സീറ്റുകളില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുന്നതായിട്ടാണ് വിവരം. മണ്ഡല്‍ഗഡില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

അജ്മീര്‍ എംപിയായിരുന്ന സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എംപി ചന്ദ്‌നാഥ്, മണ്ഡല്‍ഗര്‍ എംഎല്‍എ കീര്‍ത്തി കുമാരി എന്നിവരുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 39 ലക്ഷം പേര്‍ സമ്മതിദാനം നിര്‍വ്വഹിച്ച മൂന്ന് മണ്ഡലങ്ങളിലുമായി 42 പേരാണ് ജനവിധി തേടുന്നത്.


News, Jaipur, National, By-election, Congress, BJP, MLA, Death, By-Election Results 2018 LIVE: Blow to Raje Govt in Rajasthan, Congress Wins Mandalgarh, Leading in Ajmer, Alwar by Big Margin

സിറ്റിംഗ് സീറ്റുകള്‍ നില നിര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അജ്മീരില്‍ മൊത്തം 23 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ ആള്‍വാരില്‍ 11 പേരും മണ്ഡല്‍ഗറില്‍ എട്ടു പേരുമാണ് ജനസമ്മതി തേടിയത്. അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഉലുബേരിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Jaipur, National, By-election, Congress, BJP, MLA, Death, By-Election Results 2018 LIVE: Blow to Raje Govt in Rajasthan, Congress Wins Mandalgarh, Leading in Ajmer, Alwar by Big Margin


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?