നിരവ് മോഡിയുടെ 9 ആഡംബര കാറുകള്‍ പിടിച്ചെടുത്തു; 94 കോടിയുടെ ഷെയറുകളും മ്യൂച്വല്‍ ഫണ്ട്‌സും മരവിപ്പിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 22.02.2018) പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നിരവ് മോഡിയുയുടേയും മെഹുല്‍ ചോക്‌സി ഗ്രൂപ്പുകളുടേയും ഉടമസ്ഥതയിലുള്ള 94 കോടി രൂപയുടെ ഷെയറുകളും മ്യൂച്വല്‍ ഫണ്ട്‌സും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 11,400 കോടി രൂപയുടെ തട്ടിപ്പാണ് നിരവ് മോഡി നടത്തിയിരിക്കുന്നത്.

നിരവ് മോഡിയുടെ പേരിലുള്ള 7.80 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ടുകളും ഷെയറുകളുമാണ് മരവിപ്പിച്ചതിലുള്ളത്. മെഹുല്‍ ചോക്‌സി ഗ്രൂപ്പിന്റേതാണ് ബാക്കിയുള്ള 86.72 കോടി.

National, Nirav Modi, PNB
ഇത് കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവ് മോഡിയുടെ 9 ആഡംബര കാറുകളും പിടികൂടി. ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ്, രണ്ട് മെഴ്‌സിഡസ് ബെന്‍സ്, ഒരു പോര്‍ച്ചെ പനാമെറ, മൂന്ന് ഹോണ്ട കാറുകള്‍, ഒരു ടയോട്ട ഫോര്‍ച്യൂണര്‍, ഒരു ടയോട്ട ഇന്നോവ എന്നിവയാണ് കണ്ടുകെട്ടിയത്.

ഇതിനിടെ ജീവനക്കാരോട് പുതിയ ജോലികള്‍ തേടാന്‍ മോഡി ചോക്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അയ്യായിരം ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസുകള്‍ നല്‍കിയെന്നാണ് സീ ന്യൂസ് റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Meanwhile Modi Choksi have asked their employees to look for new jobs. As per Zee Business, Choksi's Gitanjali Gems has handed over pink slips to five thousand employees.

Keywords: National, Nirav Modi, PNB


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?