പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി; 9 പ്രതികളില്‍ 6 പേര്‍ അറസ്റ്റില്‍
മുംബൈ: (www.kvartha.com 05.02.2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. കേസില്‍ മൊത്തം ഒമ്പതു പ്രതികളാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരികയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും വിലെ പാര്‍ലെ സ്വദേശിനിയുമായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുന്‍പാണ് ഒന്‍പത് പേരില്‍ ഒരാളായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കളായ എട്ട് പേര്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് ഇവര്‍ എല്ലാവരും വീഡിയോ ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
മാതാപിതാക്കളെ പ്രതികള്‍ ആക്രമിക്കുമെന്ന് ഭയന്നാണ് ഇത്രയും കാലം സംഭവം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പ്രതികള്‍ എല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമവാസികള്‍ തന്നെയാണ്. പ്രതികളുടെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി അമ്മയോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് അമ്മ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുടെ പേരില്‍ പോക്‌സോ നിയമം, ഐ.പി.സി 376-ാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: Molest held for blackmailing and exploiting a teen for more than a year in Vile Parle chawl, Mumbai, News, Crime, Criminal Case, Police, Arrest, Mobile Phone, Molestation, Complaint, National.

Powered by Info News For You

Comments
Post a Comment