ഖത്തറില്‍ എണ്ണക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവാവിനെതിരെ പരാതിയുമായി 79 പേര്‍ പോലീസിലെത്തി

രാജപുരം: (www.kasargodvartha.com 03.02.2018) ഖത്തറില്‍ എണ്ണക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവാവിനെതിരെ പരാതിയുമായി 79 ഓളം പേര്‍ പോലീസിസ് സ്റ്റേഷനിലെത്തി. പനത്തടി പാടി മാനടുക്കത്തെ അരുണ്‍ അരവിന്ദനെതിരെ പരാതിയുമായാണ് 79 ഓളം പേര്‍ രാജപുരം പോലീസിലെത്തിയത്. ഇത്തരത്തില്‍ നൂറോളം പേര്‍ ഇയാളുടെ തട്ടിപ്പിനിരയായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രാജപുരം എസ്‌ഐ ജയകുമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം സിഐ രാജപുരത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അമ്പതിനായിരം മുതല്‍ 75,000 രൂപ വരെയാണ് അരുണ്‍ പലരില്‍ നിന്നും വിസക്കായി പണം വാങ്ങിയത്. സുഹൃത്തായ സത്യനാണ് ആദ്യം അമ്പതിനായിരം രൂപ വിസക്കായി നല്‍കിയത്.

പിന്നീട് സത്യന്‍ മുഖേനയാണ് മറ്റ് 78 പേരും വിവിധ തവണകളിലായി അരുണിന് നേരിട്ടും ബാങ്ക് വഴിയും പണം നല്‍കിയത്. അരുണിന് പുറമെ മറ്റുചിലരുടെ അക്കൗണ്ടുകളിലേക്കും തട്ടിപ്പിനിരയായവര്‍ പണമയച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ നിരന്തരം ബന്ധപ്പെട്ടപ്പോള്‍ ഗള്‍ഫില്‍ നിലവിലെ പ്രതിസന്ധി കഴിഞ്ഞയുടന്‍ വിസ ലഭിക്കുമെന്നാണ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
2017 മെയ് മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെയും അരുണ്‍ പലരില്‍ നിന്നും വിസക്കുവേണ്ടി പണം വാങ്ങിയിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ ലഭിക്കാതായതോടെ പണം നല്‍കിയവര്‍ അരുണിന്റെ വീട്ടിലന്വേഷിച്ചപ്പോഴാണ് ഇയാള്‍ സ്ഥലം വിട്ടതായി അറിഞ്ഞത്.

തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ സത്യന്റെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ 79 പേരും പനത്തടി, പാണത്തൂര്‍ ഭാഗങ്ങളില്‍ നിന്നും മാത്രമുള്ളവരാണ്. ഇതുപോലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അരുണ്‍ വ്യാപകമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. പോലീസ് സംഘം അരുണിന്റെ വീട് പരിശോധിച്ചെങ്കിലും യാതൊരു തെളിവുകളും ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനം കഴിഞ്ഞയുടന്‍ ഗള്‍ഫിലേക്ക് പോയ ഇയാള്‍ വീടുമായി ബന്ധപ്പെടുന്നത് അപൂര്‍വ്വം മാത്രമാണെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Job, Qatar, complaint, Cheating complaint against youth
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?