രേണുക ചൗധരിക്ക് 700 രൂപ അയച്ചുകൊടുത്ത് ബിജെപി നേതാവ്; രാഹുലിന്റേത് പോലെ ഒരു ജാക്കറ്റ് തനിക്കും വാങ്ങിതരണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: (www.kvartha.com 01.02.2018) കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്ക് 700 രൂപ അയച്ചുകൊടുത്ത് ബിജെപി നേതാവ് തജീന്ദര്‍ പി സിംഗ് ബഗ്ഗ. മേഘാലയ സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ജാക്കറ്റിന് സമാനമായ ജാക്കറ്റ് വാങ്ങി നല്‍കുന്നതിനാണ് പണം അയച്ചിരിക്കുന്നത്. മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം 70,000 രൂപയാണ് പ്രസ്തുത ജാക്കറ്റിന്റെ വില.
കേന്ദ്രത്തില്‍ ഭരിക്കുന്നവര്‍ സ്യൂട്ടും ബൂട്ടും ഇട്ട് നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന രേണുക ചൗധരിയുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഡല്‍ഹി ബിജെപി വക്താവ് പണം അയച്ചത്.
ഷില്ലോംഗില്‍ ചൊവ്വാഴ്ച നടന്ന പരിപാടിക്കിടയിലാണ് രാഹുല്‍ ഗാന്ധി വിലയേറിയ ജാക്കറ്റ് ധരിച്ചത്. രാഹുല്‍ ധരിച്ച ബര്‍ബെറി ജാക്കറ്റിന് 995 യുഎസ് ഡോളര്‍ വിലവരുമെന്ന് മേഘാലയ ബിജെപി ട്വിറ്ററിലൂടെ ആരോപിച്ചു.
യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സ്വന്തം പേരെഴുതിക കോട്ട് ധരിച്ച് ഏറെ വിവാദത്തില്‍ അകപ്പെട്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്ന് മോഡിയെ വിമര്‍ശിക്കാന്‍ മുന്‍പില്‍ നിന്നത് കോണ്‍ഗ്രസ് ആയിരുന്നു.
അതേസമയം ബിജെപിയുടെ നീക്കത്തെ രേണുക ചൗധരി രൂക്ഷഭാഷയില്‍ പ്രതിരോധിച്ചു. രാഹുല്‍ ഗാന്ധിയുടെ വര്‍ദ്ധിച്ചുവരുന്ന ജനസമ്മിതിയില്‍ ബിജെപിക്ക് രോഷമാണെന്നും അവര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In another tweet, the BJP alleged that the Congress government in Meghalaya was mired in corruption. It said instead of attending a musical event, the Congress chief should have given a report card of the state government.
Keywords: Rahul Gandhi,Rahul's jacket,Burberry jacket,BJP,Congress,Narendra Modi,Tajinder P Singh Bagga

Powered by Info News For You

Comments
Post a Comment