ചെന്നൈ പോലീസ് റോക്ക്‌സ്! ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത 67 പിടികിട്ടാപുള്ളികളേയും പോലീസ് പൊക്കി

ചെന്നൈ: (www.kvartha.com 09.02.2018) പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പിടികിട്ടാപുള്ളികളെ കൂട്ടത്തോടെ പിടികൂടി ചെന്നൈ പോലീസ്. ഗുണ്ട തലവരില്‍ ഒരാളായ ചോലൈമേട് ബിന്നുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മറ്റ് ഗുണ്ടകള്‍. ചെന്നൈയ്ക്ക് പുറത്ത് മലയാമ്പക്കം ഗ്രാമത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചിരുന്നത്.

പിറന്നാളാഘോഷത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് ഗുണ്ടകളെ പിടികൂടാന്‍ പദ്ധതിയിടുകയായിരുന്നു. 'ഓപ്പറേഷന്‍ ബര്‍ത്ത്‌ഡേ'യില്‍ പൂന്തമാലി, നസ്രേത്‌പേട്ട്, മങ്ങാട് എന്നിവിടങ്ങളിലെ പോലീസ് സേനയും പങ്കെടുത്തു.

Chennai Police, Chennai, Gangsters Arrested, Binnu Choolaimedu

പോലീസിന്റെ പദ്ധതിയെ കുറിച്ചറിയാതെ പിറന്നാള്‍ക്കാരന്‍ ബിന്നു കേക്ക് മുറിച്ചു. അരിവാള്‍ ഉപയോഗിച്ചായിരുന്നു കേക്ക് മുറിച്ചത്. തന്റെ തൊഴിലിനോടുള്ള പ്രതിബദ്ധത കാണിക്കാനായിരുന്നു ഇത്. തോക്കുകള്‍ ചൂണ്ടിയാണ് ഗുണ്ടകളെ പോലീസ് കീഴടക്കിയത്. ഇതിനിടയില്‍ ബിന്നുവും മറ്റ് ചില ഗുണ്ടകളും ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. ആറ് ബൈക്കുകള്‍, ആറ് ആഡംബര കാറുകള്‍, ആയുധങ്ങള്‍ എന്നിവ പോലീസ് പിടികൂടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Binnu and a few others managed to escape on motorbikes, the rest of those present were nabbed. Sixty motorbikes and six luxury cars, all carrying weapons, were seized from the location.

Keywords: Chennai Police, Chennai, Gangsters Arrested, Binnu Choolaimedu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?