മലയാളികളെ കൈവിടാതെ ഭാഗ്യദേവത ; ദുബൈയില്‍ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ 6.41 കോടിരൂപ നേടി ടോംസ് മാണി, നറുക്കെടുപ്പിലൂടെ കോടിശ്വരനാകുന്നത് 124-ാമത്തെ ഇന്ത്യക്കാരന്‍
ദുബൈ: (www.kvartha.com 07.02.2018) മലയാളികളെ കൈവിടാതെ ഭാഗ്യദേവത. യു.എ.ഇ ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ടോംസ് മാണി അറയ്ക്കലിനെ. ഒരു മില്യണ്‍ ഡോളര്‍ (6,41,45,500 രൂപ)ന്റെ ലോട്ടറിയാണ് ടോമിന് അടിച്ചത്.
ടോം എടുത്ത 263 സീരിസില്‍ പെട്ട 2190 നമ്പര്‍ ലോട്ടറിക്കായിരുന്നു സമ്മാനം. ദുബൈ കോണ്‍കോഴ്‌സ് ഡി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്. 38കാരനായ ടോം ഒരു രാജ്യാന്തര കാര്‍ഡ് കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ആണ് . ഡിസംബറിലാണ് ടോം ടിക്കറ്റ് എടുത്തത്.
ഇതോടെ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ കോടിശ്വരനാകുന്ന 124-ാമത്തെ ഇന്ത്യക്കാരനായി ടോം മാണി. 1999 മുതലാണ് ഈ നറുക്കെടുപ്പ് ആരംഭിച്ചത്. സമ്മാനാര്‍ഹമായ വിവരം അറിഞ്ഞപ്പോള്‍, പ്രതികരിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ലെന്നാണ് ടോമിന്റെ ആദ്യ വാക്കുകള്‍. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാര്‍ത്ത നല്‍കിയ ദുബൈ ഡ്യൂട്ടി ഫ്രീയോട് നന്ദിയുണ്ടെന്നും ടോം പറഞ്ഞു.
ഇതോടൊപ്പം രണ്ട് ഫൈനെസ്റ്റ് സര്‍പ്രൈസ് സമ്മാനങ്ങള്‍ കൂടി ഡ്യൂട്ടി ഫ്രീ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ പൗരനായ പാട്രിക് ആന്‍ഡേഴ്‌സനാണ് പോര്‍ഷെ 911 കരാരെ കൂപെ കാര്‍ ലഭിച്ചത്. ബെല്‍ജിയം സ്വദേശി ക്രികോര്‍ കൊസാന്‍ലിയന്‍ ബിഎംഡബ്ല്യൂ ആര്‍ നയന്‍ ടി സ്‌ക്രാംബിള്‍ മോട്ടോര്‍ബൈക്കും സ്വന്തമാക്കി. 39-ാം പിറന്നാള്‍ ദിനത്തിലാണ് ക്രികോറിന് സമ്മാനം ലഭിക്കുന്നത്.
ദുബൈ ഡ്യൂട്ടി ഫ്രീയിലെ മുന്‍ ജീവനക്കാരി കൂടിയായ ലത ഭരദ്വാജ് (33) ആണ് ബിഎംഡബ്ല്യൂ 750 ലിക്‌സ് ഡ്രൈവ് എം സ്‌പോര്‍ട് കാര്‍ സ്വന്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bengaluru Man Becomes 124th Indian to Win $1 Million in Dubai Duty Free Draw, Dubai, News, Lottery, Bangalore, Malayalees, Airport, Ticket, Gulf, World.

Powered by Info News For You

Comments
Post a Comment