അവധി ദിനം ആഘോഷമാക്കി വാഴ മഹോത്സവം; 60,000 ലധികം സന്ദര്‍ശകര്‍; രാത്രി വൈകിയും സന്ദര്‍ശകരുടെ തിരക്ക്
തിരുവനന്തപുരം: (www.kvartha.com 18.02.2018) സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവ പ്രദര്‍ശനം കാണാന്‍ വന്‍തിരക്ക്. ഞാറാഴ്ച അവധി ദിനം ആഘോഷിക്കാന്‍ കുടുംബത്തോടെ തലസ്ഥാനവാസികള്‍ ഒഴുകി എത്തിയതോടെ രാത്രി വൈകിയാണ് പ്രദര്‍ശനം സമാപിച്ചത്. വാഴയും, വാഴപ്പഴവും, വാഴയിലയും മാത്രം കണ്ടും കേട്ടും അറിഞ്ഞിരുന്നവര്‍ക്ക് നവ്യാനുഭവമായി വാഴ മഹോത്സവത്തിലെ പ്രദര്‍ശനങ്ങള്‍. ശനിയും ഞായറും ദിവസങ്ങളില്‍ പ്രദര്‍ശനം സന്ദര്‍ശിച്ചവരുടെ എണ്ണം 60,000 കവിഞ്ഞു.
കുട്ടികളെ ഉറക്കാനായി വാഴയില നാര് ഉപയോഗിച്ച് നിര്‍മ്മിച്ച ബേബി ബെഡും, തിരക്കേറിയ ദിനചര്യക്ക് ശേഷം സുഖമായി ഉറക്കാനായി വാഴനാര് കൊണ്ട് ഉണ്ടാക്കിയ തലയിണ വരെ കാഴ്ചക്കാര്‍ക്ക് കൗതുകമായി. വാഴ കൃഷിക്ക് ശേഷം വെട്ടിനശിപ്പിക്കുന്ന വാഴത്തണ്ടില്‍ നിന്നു വരെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും അത് വഴി വരുമാനം ലഭിക്കുമെന്നതും കാണികള്‍ക്ക് വാഴയുടെ മഹത്വത്തെ കുറിച്ചുള്ള അറിവും ഇവിടെ നിന്നും ലഭിക്കുന്നു.
രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കൊതിയൂറുന്ന വാഴ ഇനങ്ങള്‍ രുചിക്കുവാനും, വാങ്ങുവാനും മേളയില്‍ അവസരമുണ്ട്. കേരള നേന്ത്രന്‍, തമിഴ്‌നാട് കപ്പ, ജി. 9 റോബസ്റ്റ തുടങ്ങി മികച്ച വാഴയിനങ്ങളും മേളയിലെ ആകര്‍ഷകങ്ങളാണ്. ഇത് കൂടാതെ വ്യത്യസ്ത ഫ്‌ലേവറിലുള്ള ബനാന വൈന്‍, വാഴ പിക്കിള്‍, ബനാന ചോക്ക് ലേറ്റ്, ബനാന ഹെല്‍ത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാര്‍, വാഴനാരില്‍ ഉണ്ടാക്കിയ ചെരുപ്പുകള്‍, ബാഗുകള്‍, ചവിട്ട് മെത്ത, ബാഗുകള്‍, മൊബൈല്‍ പൗച്ച് എന്നിവ പ്രകൃതിയോട് ഇറങ്ങി ചേരുന്ന നിത്യോപയോഗ വസ്തുക്കളുടെ പ്രദര്‍ശനവും, വില്‍പ്പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തില്‍ സിസ്സയുടെയും കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിലാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ നടക്കുന്ന മേള ബുധനാഴ്ച സമാപിക്കും.
Keywords: Kerala, Thiruvananthapuram, News, Festival, Food, Banana fest attract big crowd

Powered by Info News For You

Comments
Post a Comment