സഹകരണ ബാങ്ക് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടു പണം തട്ടിയെടുത്ത പ്യൂണിനു 6 വര്‍ഷം തടവും പിഴയും
കോട്ടയം: (www.kvartha.com 17.02.2018) സഹകരണ ബാങ്ക് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടു പണം തട്ടിയെടുത്ത പ്യൂണിനു തടവും പിഴയും. മീനടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് 5,45,000 രൂപ തട്ടിയെടുത്ത കേസിലാണു പ്യൂണായ മീനടം വെള്ളാറയില്‍ വി വി കുര്യാക്കോസിനെ (ജോയി 51) ആറു വര്‍ഷം തടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചുകൊണ്ട് കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഒന്ന് കോടതി ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി തടവ് അനുഭവിക്കണം.
പ്രതിയുടെ ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് അയച്ചു. 2004 ഏപ്രില്‍ 23നും 2005 ഏപ്രില്‍ 23നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. മീനടം സഹകരണ ബാങ്കിലെ പ്യൂണ്‍ ആയിരുന്നു പ്രതി കുര്യാക്കോസ്. ഇവിടെ നിന്ന് ചെക്ക് തട്ടിയെടുത്ത് ജില്ലാ സഹകരണ ബാങ്കിന്റെ പുതുപ്പള്ളി, കോട്ടയം ബ്രാഞ്ചുകളിലെ മീനടം സഹകരണ ബാങ്കിന്റെ അക്കൗണ്ടുകളില്‍ നിന്ന് പലതവണയായി 5,45,000 രൂപ പിന്‍വലിച്ചു എന്നാണ് കേസ്.
മീനടം ബാങ്കില്‍ നിന്ന് ചെക്കുകള്‍ തട്ടിയെടുത്ത് അന്നത്തെ പ്രസിഡന്റായിരുന്ന അപ്പുക്കുട്ടന്‍, സെക്രട്ടറി വി ടി ചാക്കോ എന്നിവരുടെ വ്യാജ ഒപ്പുകളിട്ട് പണം പിന്‍വലിക്കുകയായിരുന്നു. ബാങ്ക് ഭരണ സമിതി നല്‍കിയ കേസില്‍ പാമ്പാടി സിഐ ആയിരുന്ന ബാബു സെബാസ്റ്റ്യന്‍ ആണ് കേസ് അന്വേഷിച്ച് കോടതിയില്‍ എത്തിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ പത്മകുമാര്‍ കോടതിയില്‍ ഹാജരായി.
Keywords: Kerala, Kottayam, News, Funds, Cheating case; Sentenced 6 years imprisonment and fine for bank peon

Powered by Info News For You

Comments
Post a Comment