ആള്‍മറയില്ലാത്ത കുളത്തില്‍ വീണ 5 വയസുകാരനെ അയല്‍വാസി സാഹസികമായി രക്ഷപ്പെടുത്തി
ബോവിക്കാനം: (www.kasargodvartha.com 08.02.2018) ആള്‍മറയില്ലാത്ത കുളത്തില്‍ വീണ അഞ്ചു വയസുകാരനെ അയല്‍വാസി സാഹസികമായി രക്ഷപ്പെടുത്തി. മുളിയാര്‍ തായല്‍ ആലൂരിലെ അബ്ദുല്‍ ഖാദര്‍- സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബാത്തിഷയെയാണ് അയല്‍വാസിയായ ബഷീര്‍ രക്ഷപ്പെടുത്തിയത്. ബഷീറിന്റെ വീടിന് സമീപത്തെ 25 അടി താഴ്ചയുള്ള കുളത്തിലാണ് ബാത്തിഷ വീണത്. പള്ളിയിലേക്ക് പോകാനായി ബഷീറിനടുത്തെത്തിയതായിരുന്നു ബാത്തിഷ.
എന്നാല്‍ നിസ്‌കാരത്തിന് സമയമായിട്ടില്ലെന്നും കുറച്ചു കഴിഞ്ഞ് പോകാമെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് തിരിച്ചുപോകുന്നതിനിടെയാണ് ബാത്തിഷ കുളത്തില്‍ വീണത്. കുളത്തില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ ബഷീര്‍ ബാത്തിഷയെ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടന്‍ 25 അടി താഴ്ചയുള്ള കുളത്തിലേക്ക് ചാടുകയും കുട്ടിയെ പിടിച്ച് മണ്ണിടിഞ്ഞ് വീണുണ്ടായ ദ്വാരത്തില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു. ഏഴടിയോളം വെള്ളമുണ്ടായിരുന്ന കുളത്തില്‍.
നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി രണ്ട് ഏണികള്‍ കൂട്ടികെട്ടി കുളത്തിലിറക്കി കുട്ടിയേയും ബഷീറിനേയും മുകളിലെത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, Escaped, Top-Headlines, 5 year fallen to well rescued by neighbor
< !- START disable copy paste -->
എന്നാല്‍ നിസ്‌കാരത്തിന് സമയമായിട്ടില്ലെന്നും കുറച്ചു കഴിഞ്ഞ് പോകാമെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് തിരിച്ചുപോകുന്നതിനിടെയാണ് ബാത്തിഷ കുളത്തില്‍ വീണത്. കുളത്തില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ ബഷീര്‍ ബാത്തിഷയെ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടന്‍ 25 അടി താഴ്ചയുള്ള കുളത്തിലേക്ക് ചാടുകയും കുട്ടിയെ പിടിച്ച് മണ്ണിടിഞ്ഞ് വീണുണ്ടായ ദ്വാരത്തില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു. ഏഴടിയോളം വെള്ളമുണ്ടായിരുന്ന കുളത്തില്‍.
നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി രണ്ട് ഏണികള്‍ കൂട്ടികെട്ടി കുളത്തിലിറക്കി കുട്ടിയേയും ബഷീറിനേയും മുകളിലെത്തിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, Bovikanam, Escaped, Top-Headlines, 5 year fallen to well rescued by neighbor
Powered by Info News For You

Comments
Post a Comment