ഷുഹൈബ് വധം സി പി എമ്മിന്റെ അറിവോടെ; സംഘത്തില്‍ 5 പേര്‍, പിടിയിലാകാനുള്ളത് ഡി വൈ എഫ് ഐയുടെ രണ്ടു പ്രാദേശിക നേതാക്കളും ഡ്രൈവറുമെന്ന് പോലീസ്
കണ്ണൂര്‍: (www.kvartha.com 19.02.2018) മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്നു പോലീസ്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. അതേസമയം, പ്രതികളില്‍നിന്നു നിര്‍ണായക മൊഴികള്‍ ലഭിച്ചതായാണു വിവരം.
അതേസമയം സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കൊലപാതകമെന്നു പ്രതികള്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പിടിയിലാകാനുള്ള രണ്ടു പേര്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാക്കളാണ്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. കാലുവെട്ടുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് കൊലയിലേക്കു നയിച്ചത്. ഇനി പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐയുടെ രണ്ടു പ്രാദേശിക നേതാക്കളും ഡ്രൈവറുമാണെന്നും പോലീസ് അറിയിച്ചു.
തില്ലങ്കേരി സ്വദേശികളായ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് കഴിഞ്ഞദിവസം സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങിയത്. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും പോലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. സിപിഎമ്മിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന സൈബര്‍ ഗ്രൂപ്പിലെ അംഗം കൂടിയാണ് ആകാശ്. ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു.
അതേസമയം യഥാര്‍ത്ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഞായറാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റിനു മുന്നിലെ അനിശ്ചിതകാല ഉപവാസസമരത്തിനും തിങ്കളാഴ്ച തുടക്കമാകും. സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Keywords: Shuhaib murder: 2 CPM men arrested as Pinarayi breaks silence, Kannur, Police, News, Criminal Case, Murder case, DYFI, Clash, Trending, Criticism, Allegation, Kerala.
Powered by Info News For You

Comments
Post a Comment