കണ്ണൂരില്‍ വീണ്ടും ആക്രമം; 5 പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: (www.kvartha.com 11.02.2018) കണ്ണൂരില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ പാനൂരിലാണ് സംഭവം. പാത്തിപ്പാലത്ത് ഇടച്ചേരിന്റവിടെ പ്രവീണ്‍(26), ചന്ദ്രനിലയില്‍ ഷിന്റു(26), മുക്രീന്റെവിടെ ഷിബു(28), പൂവുള്ള പറമ്പത്ത് ജസ്വന്ത്(24), ഇടച്ചേരിന്റവിടെ ഭവിത്ത്(25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാനൂര്‍ പാത്തിപ്പാലം വള്ള്യായി റോഡില്‍ സ്വതന്ത്രവായനശാലയ്ക്കു സമീപത്തുവെച്ച് ശനിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെയാണ് അക്രമമുണ്ടായത്. പ്രദേശത്തെ കല്യാണ വീട്ടില്‍ നിന്നു തിരിച്ചു വരുമ്പോഴാണ് അക്രമം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.


Keywords: Kerala, Kannur, News, attack, Stabbed, CPM, RSS, Politics, Assault, 5 stabbed in Kannur



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?