ഫ്‌ളിപ്കാര്‍ട്ടില്‍ 55000 രൂപയടച്ച് ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; സോഫ്റ്റ്‌വെയര്‍ എന്‍ഡിനീയര്‍ക്ക് ലഭിച്ചത് ബാര്‍സോപ്പ്

മുംബൈ: (www.kvartha.com 012.02.2018) വിരല്‍ത്തുമ്പില്‍ ഡിജിറ്റല്‍ ലോകം വിരിയുന്ന കാലത്ത് കടയില്‍ പോയി സാധനം വാങ്ങാനും ആളുകള്‍ക്ക് മടിയാണ്. അവിടെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളുടെ കിടമത്സരത്തിന് വഴിയൊരുങ്ങിയത്. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്. മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് ഇത്തവണ തട്ടിപ്പിനിരയായത്. 55,000 രൂപ മുന്‍കൂര്‍ അടച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് അവസാനം ലഭിച്ചത് ബാര്‍സോപ്പാണ്.

മഹാരാഷ്ട്രയിലെ പനവേല്‍ സ്വദേശി തബ്രെജ് മെഹബൂബ് നഗ്രാലിയാണ്(26) ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഫോണ്‍ ബുക്ക് ചെയ്ത് തട്ടിപ്പിനിരയായത്. ജനുവരി 22 ന് ഫ്‌ളിപ്കാര്‍ട്ടിന്റെ പായ്ക്കറ്റ് നഗ്രാലിയുടെ വീട്ടില്‍ എത്തി. എന്നാല്‍ പായ്ക്കറ്റിനുള്ളില്‍ മൊബൈല്‍ ഫോണിന് പകരമുണ്ടായിരുന്നത് ബാര്‍ സോപ്പായിരുന്നെന്ന് യുവാവ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഫ്‌ളിപ്കാര്‍ട്ട് പ്രതിനിധി പറഞ്ഞു.
National, Mumbai, News, Cheating, Online, Online Shopping Sites, Flipkart, Amazon, I-Phone, Order, Fraud, Police, Case, Software Engineer Got Soap When Ordered For I-Phone In Flipkart

ഇതിനുമുമ്പും സമാന സംഭവങ്ങള്‍ നടന്നിരുന്നു. 2016ല്‍ ഫ്‌ളിപ്കാര്‍ട്ട് വഴി സാംസംഗ് ഗ്യാലക്‌സി നോട്ട് 4 ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിച്ചതും കഴിഞ്ഞ വര്‍ഷം ആമസോണ്‍ വഴി വണ്‍ പ്ലസ് 5 ബുക്ക് ചെയ്തയാള്‍ക്ക് ലഭിച്ചതും ബാര്‍സോപ്പായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, Cheating, Online, Online Shopping Sites, Flipkart, Amazon, I-Phone, Order, Fraud, Police, Case, Software Engineer Got Soap When Ordered For I-Phone In Flipkart


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?