എക്‌സൈസ് പരിശോധന ശക്തം; രണ്ടു മാസത്തിനിടെ പിടികൂടിയത് 50 കിലോ കഞ്ചാവ്

തിരുവനന്തപുരം: (www.kvartha.com 26.02.2018) ജില്ലയില്‍ രണ്ടു മാസത്തിനിടെ എക്‌സൈസ് പിടികൂടിയത് 50.2 കിലോ കഞ്ചാവ്. 1118 കിലോ പുകയില ഉല്‍പ്പന്നങ്ങളും 1529 ലിറ്റര്‍ കോടയും ഇക്കാലയളവില്‍ പിടികൂടി. പിഴയായി 2.59 ലക്ഷം രൂപ ഈടാക്കി. എഡിഎം ജോണ്‍ വി സാമുവലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കൂടിയ അനധികൃത മദ്യത്തിന്റെ നിര്‍മാണവും വിപണനവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ചന്ദ്രപാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Kottayam, Kerala, News, Held, Custody, Ganja, Court, Remanded, 2 Held with ganja.


ഇക്കാലയളവില്‍ 318 പേര്‍ വിവിധ കേസുകളില്‍ അറസ്റ്റിലായി. 231 അബ്കാരി കേസും 88 എന്‍ഡിപിഎസ് കേസും പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത ഉപയോഗവുമായി ബന്ധപ്പെട്ട് 1297 കേസും രജിസ്റ്റര്‍ ചെയ്തു. 2185 പരിശോധനകള്‍ നടന്നു. 240 ലഹരി ഗുളികകളും 58 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. കള്ളുഷാപ്പുകളില്‍ നിന്ന് 51 സാമ്പിളുകള്‍ ശേഖരിച്ചു. 253 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

പഞ്ചായത്ത് തലത്തില്‍ 79 ഉം നഗരസഭയില്‍ മൂന്നും നിയമസഭാ മണ്ഡല തലത്തില്‍ ഒന്നും ജനകീയ കമ്മിറ്റികള്‍ ചേര്‍ന്നതായി എഡിഎം പറഞ്ഞു. എക്‌സൈസ് വകുപ്പ് 308 ബോധവത്ക്കരണ പരിപാടികള്‍ നടത്തി. ആന്ധ്രയില്‍ നിന്ന് 11 കിലോ കഞ്ചാവുമായി വന്ന ഓട്ടോറിക്ഷ പിടിച്ചെടുത്തു. അമ്പലത്തറ കുമരിച്ചന്ത ഭാഗത്തു നിന്ന് 21 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. അടിമലത്തുറ, ചാരുംമൂട്, അഞ്ചുതെങ്ങ്, ശിങ്കാരത്തോപ്പ് എന്നിവിടങ്ങളില്‍ പരിശോധനയും പട്രോളിങും ശക്തമാക്കും. ഉത്സവമേഖലകളില്‍ പ്രത്യേക പരിശോധന സംഘടിപ്പിക്കാന്‍ പോലീസിനും എക്‌സൈസിനും എഡിഎം നിര്‍ദേശം നല്‍കി. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

എസ് മൈക്കിള്‍ ഉബൈദ്, വി റസലയ്യന്‍, എസ് അജിത് കുമാര്‍, കെ ടി റോയി, എസ് അജി, ടി സുരേഷ്, ചാല സുരേന്ദ്രന്‍, യു കെ അരവിന്ദ്, രാജേന്ദ്ര പ്രസാദ്, ആര്‍ ജ്യോതികൃഷ്ണന്‍, സിസ്റ്റര്‍ ഷിജി ജോര്‍ജ്, സിസ്റ്റര്‍ ജനസ്തസ്, ബ്രഹ്മാനന്ദന്‍, പേരൂര്‍ക്കട രവി എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Thiruvananthapuram, News, District Collector, Excise raid: 50 kg Cannabis seized within 2 months 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?