ഐസകിന്റെ ബജറ്റ് കാസര്‍കോടിന് നിരാശാജനകം; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീക്കിവെച്ചത് 50 കോടി മാത്രം: എം എം ഹസന്‍

കാസര്‍കോട്: (www.kasargodvartha.com 02.02.2018) ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന് കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അതിന് പ്രധാന കാരണമായ പെട്രോള്‍ - ഡീസല്‍ വിലയില്‍ കുറവു വരുത്തുന്നതിന് പകരം ഭൂനികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ച് കര്‍ഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുകയാണ് തോമസ് ഐസക് ബജറ്റിലൂടെ ചെയ്തിരിക്കുന്നതെന്ന് എം എം ഹസന്‍ കുറ്റപ്പെടുത്തി.

Kasaragod, Kerala, News, Budget, M.M. Hassan, Endosulfan, Thomas Isac against Kerala State Budget.

കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇന്ധന വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ബജറ്റിനെ ജനദ്രഹമെന്ന് പറഞ്ഞവര്‍ പിറ്റേ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഇന്ധന വിലയുടെ അധിക വില്‍പന നികുതി അല്‍പമെങ്കിലും കുറക്കാതിരുന്നത് ഇടിവെട്ടിയവനെ പാമ്പ് കടിച്ചതു പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മംഗളൂരു വഴിയാണ് താന്‍ കാസര്‍കോട്ടെത്തിയതെന്ന് ഹസന്‍ പറഞ്ഞു.

മംഗളൂരുവില്‍ വെച്ച് പെട്രോളടിച്ചപ്പോള്‍ ഒരു ലിറ്ററിന് കേരളത്തേക്കാള്‍ അഞ്ചു രൂപ കുറവാണവിടെ. 40 ലിറ്റര്‍ പെട്രോളടിച്ചപ്പോള്‍ 200 രൂപയാണ് ലാഭിക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ സര്‍ക്കാര്‍ ഇന്ധന വിലയുടെ അധിക വരുമാനത്തില്‍ നിന്നും കുറവ് വരുത്താതിരിക്കുന്നത് ജനദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീം കോടതി വിധി അനുസരിച്ച് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പാക്കേജ് നടപ്പിലാക്കാന്‍ 483 കോടി കേന്ദ്രത്തോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ ഒരു രൂപ പോലും അനുവദിച്ചില്ല. എന്നാലിന്ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ വെറും 50 കോടി രൂപ അനുവദിച്ച് എന്‍ഡോസള്‍ഫാന്‍ രോഗികളോട് ക്രൂരത കാട്ടുകയാണ് ചെയ്തതെന്ന് ഹസന്‍ കുറ്റപ്പെടുത്തി. 200 കോടി രൂപയെങ്കിലും അനുവദിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബോവിക്കാനത്തെ ബഡ്‌സ് സ്‌കൂളില്‍ ചെന്നപ്പോള്‍ അവിടുത്തെ രോഗികളും മറ്റും പറഞ്ഞത് തങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം കിടക്കേണ്ട അവസ്ഥയാണുള്ളതെന്നുമാണെന്നും ഹസന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Budget, M.M. Hassan, Endosulfan, Thomas Isac against Kerala State Budget.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?