മൊഗ്രാലിൽ കാർ തട്ടിയെടുത്ത് 4 ലക്ഷം രൂപയും സ്വർണ്ണവും കൊള്ളയടിച്ചു


മൊഗ്രാൽ: (www.evisionnews.co)മൊഗ്രാലിൽ കാർ യാത്രക്കാരന്റെ  പണവും  സ്വർണ്ണവും കൊള്ളയടിച്ചു. നാല് ലക്ഷത്തോളം രൂപയും പത്ത് പവൻ സ്വർണ്ണവും  ബൈക്കിലെത്തിയയാൾ   കവറുകയായിരുന്നു. മൊഗ്രാലിലെ ഭാര്യാ വീട്ടിലേക്ക് വരികയായിരുന്ന ഉദുമ സ്വദേശി സക്കീർ  സഞ്ചരിച്ച  കാറിലേക്ക് മൊഗ്രാൽ പാലം കഴിഞ്ഞതിന് ശേഷം പിന്നിൽ വന്ന  ബൈക്ക് ഇടിക്കുകയായിരുന്നുവത്രെ. പിന്നിൽ ബൈക്ക് ഇടിച്ച് മറിഞ്ഞത് ശ്രദ്ധയിൽ പെട്ട സക്കീർ  കാർ നിർത്തുകയും ബൈക്കിന്റെ അടുത്ത് പോവുകയും ചെയ്തപ്പോൾ ബൈക്ക് യാത്രക്കാരൻ പൊടുന്നനെ സകീറിനെ തട്ടി മാറ്റി കാർ ഓടിച്ച് പോവുകയായിരുന്നു.   കാറിൽ സക്കീറിനോടൊപ്പം എട്ട് വയസ്സ് പ്രായമുള്ള ഭാര്യാ സഹോദരിയും 13 വയസ്സ് പ്രായമുള്ള ഭാര്യാ സഹോദരനും ഉണ്ടായിരുന്നു. അടിപിടി നടക്കുമ്പോൾ കാറിലുണ്ടായിരുന്ന പതിമൂന്ന്കാരൻ ഓടി രക്ഷപ്പെടുകയും വീട്ടിൽ അറിയിക്കുകയുമായിരുന്നത്രെ. വീണ് കിടന്ന ബൈക്കുമെടുത്ത് സകീർ കാറിനെ പിന്തുടർന്ന് പോയപ്പോൾ കാർ മൊഗ്രാൽ മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ സമീപം നിർത്തിയിട്ട് പിന്തുടർന്ന് വന്ന മറ്റൊരു ബൈക്കിൽ കയറി അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നത്രെ. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് പണവും സ്വർണ്ണവും സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാണിക്കാൻ ആവശ്യപ്പെട്ടാണ് അവ കൈക്കലാക്കിയത്. ബൈക്കിന്റെ നമ്പർ വ്യാജമാണ്, കൂടാതെ ചേസ് നമ്പർ മായ്ച്ചു കളയുകയും ചെയ്തിട്ടുണ്ട്. ഇരു വാഹനങ്ങളും കുമ്പള പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. കാറിൽ നിന്ന് ഒരു കത്തിയും ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?