സി പി എമ്മിനെ വിടാതെ പിന്തുടര്‍ന്ന് കണ്ണട വിവാദം; ശൈലജയേക്കാള്‍ ഒട്ടും പിന്നിലല്ല സ്പീക്കര്‍, കണ്ണട വാങ്ങാന്‍ ചെലവിട്ടത് 49,900 രൂപ
തിരുവനന്തപുരം: (www.kvartha.com 03.02.2018) പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ കണ്ണട വിവാദം അവസാനിക്കുന്നില്ല. ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങിയിരിക്കയാണ്. മന്ത്രി കെ.കെ. ശൈലജ കണ്ണട വാങ്ങാന്‍ ചെലവിട്ടത് 28,800 രൂപയാണെങ്കില്‍ 49,900 രൂപയുടെ കണ്ണടയാണു സ്പീക്കര്‍ വാങ്ങിയത്.
കണ്ണടയുടെ വില സര്‍ക്കാരില്‍നിന്നുമാണ് സ്പീക്കര്‍ കൈപ്പറ്റിയത്. നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു സ്പീക്കറുടെ കണ്ണടയുടെ വില പുറത്തുവന്നത്. 45,000 രൂപയാണു കണ്ണടയുടെ ലെന്‍സിന്റെ വില. ഫ്രെയിമിന് 4900 രൂപയാണ്.
അതിനിടെ, 2016 ഒക്ടോബര്‍ അഞ്ചു മുതല്‍ 2018 ജനുവരി 19 വരെ, 4,25,000ല്‍ ഏറെ രൂപ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റായി സ്പീക്കര്‍ കൈപ്പറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ബില്ലിന്റെ പകര്‍പ്പുകള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ല.
നേരത്തേ, കണ്ണടയ്ക്കായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ 28,800 രൂപ കൈപ്പറ്റിയത് ഏറെ വിവാദമായിരുന്നു. തിരുവനന്തപുരത്തെ കണ്ണടക്കടയില്‍നിന്നും കഴിഞ്ഞ ഫെബ്രുവരി 15നാണ് മന്ത്രി കണ്ണട വാങ്ങിയത്. കണ്ണിനു കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിനു പകരം വിലയേറിയ നല്ല ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതിനാലാണ് വില കൂടിയ കണ്ണട വാങ്ങിയതെന്നും മന്ത്രി പിന്നീടു വിശദീകരിച്ചിരുന്നു.
നേരത്തെ, വക്കം പുരുഷോത്തമന്‍ നിയമസഭാ സ്പീക്കറായിരുന്ന സമയത്ത് നിയമസഭാ സാമാജികര്‍ക്കും സ്പീക്കര്‍ക്കും കണ്ണട വാങ്ങുന്നതിന് ഫ്രെയിം ഇനത്തില്‍ 5000 രൂപ മാത്രമേ അനുവദിക്കാവൂ എന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഫ്രെയിമിന്റെ തുക 5000ന് താഴെ ഒതുക്കിയെങ്കിലും ലെന്‍സിന്റെ വിലയാണ് വിവാദത്തിലായത്.
അതേസമയം ലോംഗ് സൈറ്റും ഷോര്‍ട്ട് സൈറ്റും മൂലം ബുദ്ധിമുട്ടിയ തനിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് വാങ്ങിയതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. ഒരു ടേമില്‍ സ്പീക്കര്‍ക്ക് ഓരോ കണ്ണട വാങ്ങാന്‍ അവകാശമുണ്ട്. കഴിഞ്ഞ ടേമില്‍ വാങ്ങാത്തത് കൊണ്ടാണ് ഇത്തവണ വാങ്ങിയത്. സര്‍ക്കാരില്‍ നിന്നും പണം കിട്ടിയില്ലെങ്കിലും ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് തനിക്ക് കണ്ണട വാങ്ങിയാലേ നിര്‍വാഹമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Speaker's Rs 49.9K reimbursement for specs sparks row, Thiruvananthapuram, News, Politics, Controversy, Secretariat, Doctor, Kerala.

Powered by Info News For You

Comments
Post a Comment