കണ്ണട വാങ്ങിയ ചെലവിലേക്ക് സ്പീക്കര്‍ എഴുതി വാങ്ങിയത് 49,900 രൂപ; ഡോക്ടര്‍ നിര്‍ദേശിച്ച ലെന്‍സിന് മാത്രമാണ് വില കൂടുതലെന്നും താന്‍ സെലക്ട് ചെയ്ത ഫ്രെയിമിന് 4,900 രൂപയേ ഉള്ളൂവെന്നും ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: (www.kvartha.com 03.02.2018) കണ്ണട വാങ്ങിയ ചെലവിലേക്ക് വന്‍തുക എഴുതിവാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്. കണ്ണടക്ക് വിലകൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദേശിച്ചത് ഡോക്ടറാണെന്നും താന്‍ സെലക്ട് ചെയ്ത ഫ്രെയിമിന് 4,900 രൂപയേ ഉള്ളൂവെന്നും ശ്രീരാമകൃഷ്ണന്‍. അര ലക്ഷം രൂപ മുടക്കി കണ്ണട വാങ്ങിയതിന്റെ വിവരാവകാശ രേഖകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സ്പീക്കര്‍ വിശദീകരണം നല്‍കിയത്.

Kerala, Thiruvananthapuram, News, Politics, Kerala Speaker spends Rs.49,900 for specs

ഫ്രെയിമിന് 4,900 രൂപയും ലെന്‍സിന് 45,000 രൂപയുമാണ് കണ്ണട വാങ്ങിയ ചിലവിലേക്കായി സ്പീക്കര്‍ കൈപ്പറ്റിയത്. സര്‍ക്കാര്‍ ചിലവു കുറക്കാന്‍ നടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ അംഗങ്ങള്‍ ധൂര്‍ത്തടിക്കുന്നുവെന്നാണ് വിമര്‍ശനമുയര്‍ന്നത്. അതേസമയം ചികിത്സാ ചിലവ് ധൂര്‍ത്തായി കണക്കാക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും അഭിപ്രായപ്പെട്ടു.

വിലകുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. വില കൂടിയത് വാങ്ങിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്ന ഡോക്ടറുടെ നിര്‍ദേശം കൊണ്ട് അത് വാങ്ങേണ്ടി വന്നു. എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റിയത് ഫ്രെയിമാണ്. അതിന് വില കുറവാണ്, സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറുടെ കണ്ണട വിഷയം ഒറ്റപ്പെട്ട സംഭവമാണ്. എന്തു ചികിത്സ വേണമെന്നത് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. അത്യാവശ്യ ചെലവുകളായി കണക്കാക്കേണ്ടതാണ് അത്. ഈ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും എ കെ ശശീന്ദ്രന്‍ ആരോപിച്ചു.

Keywords: Kerala, Thiruvananthapuram, News, Politics, Kerala Speaker spends Rs.49,900 for specs



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?