യോഗിയുടെ യു പിയില്‍ കുറ്റവാളികളെ പിടിക്കാന്‍ 48 മണിക്കൂറിനിടെ നടന്നത് 18 വെടിവെപ്പുകള്‍, ഒരാള്‍ കൊല്ലപ്പെട്ടു

ലക്‌നൗ: (www.kvartha.com 03.02.2018) യോഗി ആതിഥ്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ കുറ്റവാളികളെ പിടിക്കാന്‍ 48 മണിക്കൂറിനിടെ നടന്നത് 18 വെടിവെപ്പുകള്‍. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ 18 ലധികം ഏറ്റുമുട്ടലില്‍ 25 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തലയ്ക്ക് 25,000 രൂപ വിലയിട്ടിരുന്ന ഒരാളെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് കന്നൗജ് ജില്ലയിലാണ് അവസാനത്തെ ഏറ്റുമുട്ടല്‍ ഉണ്ടായത്.


UP cops surf 10k calls, arrest SP workers for potato attack on CM Yogi's house, Arrest, Police, Phone call, Record, Protesters, Farmers, Suspension, Cricket, Police, National

33 ക്രിമിനല്‍ കേസുകളുള്ള ഗാസിയാബാദ് സ്വദേശിയായ ഇന്ദ്രപാലിനെയാണ് പ്രത്യേക ദൗത്യസംഘം യുപിയിലെ മുസാഫര്‍നഗറില്‍ നിന്നും കീഴടക്കിയത്. 2013ല്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പോലീസുകാരനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. പിടികൂടാനെത്തിയ പ്രത്യേക ദൗത്യ സംഘത്തിന് നേരെ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇത്രയധികം ഏറ്റുമുട്ടലുകള്‍ ഉണ്ടായതിനെച്ചൊല്ലി വിമര്‍ശനവും ഉയരുന്നുണ്ട്. ക്രിമിനലുകളെ പിടിക്കാനെന്ന പേരില്‍ പോലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നും പ്രാണരക്ഷാര്‍ത്ഥമാണ് പോലീസ് വെടിവച്ചതെന്നും പുതുതായി സ്ഥാനമേറ്റെടുത്ത പോലീസ് മേധാവി വ്യക്തമാക്കി.

Keywords: India, National, News, Yogi Adityanath, Encounter, Police, Death, 18 Encounters In 48 Hours In UP, Top Cop Says "We Fire In Self-Defence"



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?