ഷവര്‍മ്മയെ ചൊല്ലി 40 ദിവസത്തെ വിവാഹബന്ധം ഉപേക്ഷിച്ച് യുവതി

കെയ് റോ: (www.kvartha.com 19.02.2018) ഷവര്‍മ്മയെ ചൊല്ലി ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് യുവതി. ഈജിപ്ഷ്യന്‍ വനിതയായ സമീഹയാണ് ഭര്‍ത്താവ് പിശുക്കനാണെന്ന് ആരോപിച്ച് വിവാഹബന്ധത്തില്‍ നിന്നും പിന്മാറിയത്.

40 ദിവസത്തെ ആയുസേ ഇവരുടെ വൈവാഹിക ജീവിതത്തിനുണ്ടായുള്ളു. അറേഞ്ച്ഡ് വിവാഹമായതിനാല്‍ ഭര്‍ത്താവിനെ തനിക്ക് രണ്ട് മാസം മുന്‍പാണ് പരിചയപ്പെടാനായതെന്ന് സമീഹ പറയുന്നു. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ പിശുക്കിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു.

വിവാഹം കഴിഞ്ഞ ആദ്യ ആഴ്ച തന്നെ ഭര്‍ത്താവ് തനിക്ക് പുറത്ത് പോകുന്നത് ഇഷ്ടമില്ലെന്ന് പറഞ്ഞിരുന്നു. പണം ചിലവാകുമെന്നായിരുന്നു കാരണമായി അദ്ദേഹം പറഞ്ഞത്.

World, Cairo, Divorce

ഒടുവില്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് ഭാര്യയേയും കൂട്ടി പുറത്ത് പോയി. ഒരു ഷവര്‍മ്മ വാങ്ങിതരാന്‍ ഭാര്യ ആവശ്യപ്പെട്ടപ്പോള്‍ ജ്യൂസ് വാങ്ങിതന്നു. അതുകൊണ്ട് തൃപ്തിപ്പെടാനാണ് അയാള്‍ പറഞ്ഞത്. ഷവര്‍മ്മ കഴിച്ച് തന്റെ പണം ചൂഷണം ചെയ്യാനാണ് ഭാര്യ ശ്രമിക്കുന്നതെന്നും പറഞ്ഞ് അയാള്‍ കുറ്റപ്പെടുത്തിയെന്നും സമീഹ പറയുന്നു.

ഇതിന് ശേഷം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ സമീഹ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: During those forty days, the woman asked her husband to take her out somewhere as they haven't gone anywhere as a married couple.

Keywords: World, Cairo, Divorce


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?