ദുബൈ മനുഷ്യക്കടത്തുകേസ്; ലിസി അടക്കം 4 പ്രതികള്‍ക്ക് 10 വര്‍ഷം തടവും 2 ലക്ഷം പിഴയും, മറ്റുള്ളവര്‍ക്ക് ഏഴുവര്‍ഷം തടവും 52,000 പിഴയും, 6 പ്രതികളെ വെറുതെ വിട്ടു
കൊച്ചി: (www.kvartha.com 24.02.2018) ദുബൈ മനുഷ്യക്കടത്തുകേസിലെ ആദ്യ നാലുപ്രതികള്‍ക്കു പത്തു വര്‍ഷം തടവും പിഴയും . മറ്റുള്ളവര്‍ക്ക് ഏഴുവര്‍ഷം തടവും 52,000 രൂപ പിഴയും. മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിട്ടു. സി ബി ഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
കെ.വി.സുരേഷ്, ലിസി സോജന്‍, സേതു ലാല്‍, എ.പി.മനീഷ് എന്നിവര്‍ക്കാണു പത്തുവര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചത്. അനില്‍ കുമാര്‍, ബിന്ദു, ശാന്ത എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 52,000 രൂപ വീതം പിഴയും വിധിച്ചത്.
സുധര്‍മ്മന്‍, വര്‍ഗീസ് റാഫേല്‍, പി. കെ. കബീര്‍, സിറാജ്, പി. എ. റഫീഖ്, എസ്. മുസ്തഫ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 73 സാക്ഷികളെയും പ്രതിഭാഗത്ത് നിന്ന് ഏഴ് സാക്ഷികളെയും വിസ്തരിച്ചു.
മുഖ്യപ്രതിയായ സുരേഷ് മസ്‌കത്ത്, ഷാര്‍ജ, ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നുവെന്നാണു സിബിഐയുടെ ആരോപണം. ഇവരുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയുടെ വെളിപ്പെടുത്തലുകളാണു കേസിനു വഴിയൊരുക്കിയത്.
മനുഷ്യക്കടത്തിന് ഇരകളായ മറ്റു സ്ത്രീകളും പിന്നീട് അന്വേഷണ സംഘത്തിനു മൊഴി നല്‍കി. 2013ലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സിബിഐക്കു കൈമാറുകയായിരുന്നു.
പിന്നീട് അഞ്ച് കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറി. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സംഭവത്തില്‍ പങ്കാളികളാണെന്നു തെളിഞ്ഞതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചു. യുവതികളെ വീട്ടുജോലിക്ക് നല്ല വേതനം വാഗ്ദാനം ചെയ്താണു പ്രതികള്‍ വിദേശത്തേക്കു കടത്തിയത്.

Keywords: Dubai human trafficking: Four accused granted 10 years imprisonment, Kochi, News, Trending, Airport, CBI, Allegation, Prison, Women, Kerala.
Powered by Info News For You

Comments
Post a Comment