ഇല്യാസ് വധം; കാസര്‍കോട് സ്വദേശികളുള്‍പെടെ 3 പേര്‍ കൂടി അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 23.02.2018) ഉള്ളാള്‍ മേഖലയിലെ ഗ്യാംഗ്ലീഡറായിരുന്ന ഇല്ല്യാസിനെ (32) ഉറങ്ങിക്കിടക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നു പേരെ പാണ്ടേശ്വര്‍ പോലീസ് അറസ്റ്റു ചെയ്തു. ഉള്ളാളിലെ ദാവൂദ് (38), മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് നാസര്‍ എന്ന നാച്ചി (25), റിയാസ് എന്ന ഇയ (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇതില്‍ ദാവൂദ് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളയാളാണ്. മറ്റുള്ളവര്‍ കേസിലെ പ്രതികളെ സാമ്പത്തികമായി സഹായിച്ചവരാണെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 13നാണ് ഇല്യാസ് കൊല്ലപ്പെട്ടത്. വീട്ടില്‍ മകനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു ഇല്യാസിനെ അതിക്രമിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ മുഹമ്മദ് സമീര്‍, ഹംസ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
അറസ്റ്റിലായ മഞ്ചേശ്വരത്തെ നാസറിനെതിരെ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ ഒരു അക്രമക്കേസും നിലവിലുണ്ട്.
Related News:
ഗ്യാംഗ് വാര്; മൂന്നു ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mangalore, Murder-case, National, Crime, Police arrest three more accused in Ilyas murder case
< !- START disable copy paste -->Keywords: Kasaragod, Kerala, news, Mangalore, Murder-case, National, Crime, Police arrest three more accused in Ilyas murder case
Powered by Info News For You

Comments
Post a Comment