സിറിയന്‍ വ്യോമാക്രമണങ്ങളില്‍ 36 മരണം

ഡമാസ്‌ക്കസ്: (www.kvartha.com 09.02.2018) വിമത ശക്തികേന്ദ്രങ്ങളില്‍ സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 36 സാധാരണക്കാര്‍ മരിച്ചു. ഡമാസ്‌ക്കസിന് സമീപമുള്ള കിഴക്കന്‍ ഗൗതയിലാണ് ആക്രമണമുണ്ടായത്.

ആദ്യം 9 പേര്‍ മരിച്ചുവെന്നായിരുന്നു റിപോര്‍ട്ട്. പിന്നീട് മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു. ആറോളം കേന്ദ്രങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിസ് റീനിലാണ്. ഇവിടെ മാത്രം 8 പേര്‍ മരിച്ചു. സ്‌കൂള്‍, മാര്‍ക്കറ്റ്, പള്ളി എന്നിവയ്ക്ക് സമീപത്തും ആക്രമണമുണ്ടായി.

World, Syria, Air strikes

ആക്രമണത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുമ്പോഴും ആക്രമണമുണ്ടായി. രക്ഷാപ്രവര്‍ത്തനം നടത്തിയ മൊയാദ് അല്‍ ഹഫിയാണ് ഇക്കാര്യം പറഞ്ഞത്.

സഖ്ബയില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ഇവിടുത്തെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിന്നിചിതറി കിടക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സ്വന്തം മകളേയുമെടുത്ത് ആംബുലന്‍സിനായി ഓടുന്ന പിതാവിന്റെ ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Another two children and a woman were killed in the town of Saqba, where streets were littered with human remains and destroyed cars.

Keywords: World, Syria, Air strikes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?