തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിത വിവാഹം; ഇരയായത് 3,400 ഓളം യുവാക്കള്‍, സംഭവം പുറത്തായത് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നപ്പോള്‍
പാറ്റ്‌ന: (www.kvartha.com 05.02.2018) തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിത വിവാഹം നടത്തിയതായി റിപ്പോര്‍ട്ട്. 3,400 ഓളം യുവാക്കളാണ് ഇത്തരത്തില്‍ ഇരകളായത്. സംഭവം പുറത്തായതാകട്ടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നപ്പോള്‍. നിര്‍ബന്ധിത വിവാഹത്തിനായി ബിഹാറില്‍ നിന്നും കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ട് പോയ യുവാക്കളുടെ എണ്ണമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
പക്ടവ വിവാഹ് എന്നറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹം തോക്കിന്‍ മുനയില്‍ നിര്‍ത്തിയോ ജീവനോ കുടുംബത്തിനോ ഭീഷണി മുഴക്കിയോ ആണ് നടത്തുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക രേഖകളിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.
അടുത്തിടെ പാറ്റ്‌നയിലെ പണ്ഡാരയില്‍ യുവ എഞ്ചിനിയറെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
സംസ്ഥാനം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2016ല്‍ 3070, 2015ല്‍ 3000, 2014ല്‍ 2556 എന്നിങ്ങനെയാണ് തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച യുവാക്കളുടെ എണ്ണം. സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങളില്‍ സ്ത്രീധനം വാങ്ങുന്നത് വര്‍ധിക്കുന്നത് കൊണ്ടാണ് നിര്‍ബന്ധിത വിവാഹങ്ങള്‍ നടക്കുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ വാദം.
പെണ്‍കുട്ടികളുടെ സഹോദരങ്ങളും ബന്ധുക്കളുമാണ് യുവാക്കളെ തട്ടിക്കൊണ്ട് പോവുന്നത്. ചില സമയങ്ങളില്‍ ക്രിമിനലുകളെ ഉപയോഗിച്ച് യുവാക്കളെ തട്ടിക്കൊണ്ട് പോവാറുമുണ്ട്. 18 വയസിന് മുകളിലുള്ള യുവാക്കളെ തട്ടിക്കൊണ്ട് പോയ സംസ്ഥാനങ്ങളില്‍ ബിഹാറാണ് മുന്നിലെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Keywords: Booming Industry: In Just One Year, 3,400 Men Were Abducted And Forcefully Married In Bihar, Patna, News, Marriage, Kidnap, Report, Threatened, Family, Controversy, Dowry, National, Religion.

Powered by Info News For You

Comments
Post a Comment