പ്രതിക്ഷകള്‍ തെറ്റി; ഒമാനില്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; പാസുകള്‍ വിതരണം ചെയ്തത് 30,000, എത്തിയത് 13,000 പേര്‍, ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി
മസ്‌കത്ത്: (www.kvartha.com 12.02.2018) പ്രതീക്ഷകളെല്ലാം തെറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒമാനിലെ പ്രസംഗം. മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബുസ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞദിവസത്തെ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ലെന്ന് റിപ്പോര്‍ട്ട്. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും പതിമൂവായിരത്തോളം പേര്‍ മാത്രമേ എത്തിയുള്ളൂ.
വിദേശ സന്ദര്‍ശനങ്ങളില്‍ ജനസാന്നിധ്യത്താല്‍ കയ്യടി നേടുന്ന ലോകനേതാവാണു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതുകൊണ്ടുതന്നെ സ്‌റ്റേഡിയം ആളുകളെ കൊണ്ട് നിറയും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒമാനില്‍ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു മോഡി മസ്‌കത്തിലെ പരിപാടിയില്‍ പ്രസംഗിച്ചത്. എന്നാല്‍ പ്രസംഗം കേള്‍ക്കാന്‍ കുറേ കാലി കസേരകള്‍ക്കൊപ്പം എണ്ണിപ്പെറുക്കാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഒമാനിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി. മുപ്പതിനായിരം പേര്‍ക്കു പാസുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷെ വിഐപി, വിവിഐപി കസേരകള്‍ ഒട്ടുമുക്കാലും കാലിയായിരുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു വന്നതിലേറെയും. അതിനിടെ, പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും നടന്നു.
മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണു മോഡിക്കു സ്വീകരണം ഒരുക്കിയത്. 25,000ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബിലെ പകുതിയാളുകള്‍ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയില്ല. സംഭവം പ്രവാസികളുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പാസ് വാങ്ങിയ ശേഷം മനഃപൂര്‍വം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപിയുടെ ആരോപണം.
അതേസമയം പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പ്രവാസികള്‍ക്കായി എന്തു പ്രഖ്യാപിച്ചുവെന്നു മറുപക്ഷം തിരിച്ചു ചോദിക്കുന്നു. ഞായറാഴ്ച ഒമാനില്‍ പ്രവര്‍ത്തി ദിവസമായതും പരിപാടിക്കു ജനപങ്കാളിത്തം കുറയാന്‍ കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പ്രസംഗത്തിന്റെ വീഡിയോ കാണാം

Keywords: Modi in Oman, thousands of excited Indians travel to see him, Muscat, Oman, Report, Video, Allegation, BJP, Criticism, Gulf, World.
Powered by Info News For You

Comments
Post a Comment