പൊതുസ്ഥലങ്ങളില്‍ ശിരോ വസ്ത്രം ധരിക്കാതെ എത്തിയ 29 സ്ത്രീകള്‍ ഇറാനില്‍ അറസ്റ്റില്‍

ടെഹ് റാന്‍: (www.kvartha.com 03.02.2018) രാജ്യത്തെ ഡ്രസ് കോഡിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ശിരോ വസ്ത്രം ധരിക്കാതെ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട 29 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശികളുടെ ശ്രമഫലമായാണ് ഇത്തരം ശിശു സഹജമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരി പറഞ്ഞു.

ശിരോവസ്ത്രം ധരിക്കാതെ തിരക്കേറിയ നിരത്തില്‍ നിലയുറപ്പിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനമായ രീതിയില്‍ പതിനൊന്നോളം സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

iran women

ഒരു ലക്ഷം ഡോളറാണ് ഇതുപോലെ പിടികൂടിയ സ്ത്രീയില്‍ നിന്നും ജാമ്യത്തിനായി കോടതി ആവശ്യപ്പെട്ടതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ അഭിഭാഷകന്‍ എ എഫ് പിയോട് പറഞ്ഞു.

ഹിജാബ് ധാരണം വ്യക്തിസ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ബന്ധിതമാക്കേണ്ടെന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: But even religiously conservative Iranians have voiced support for the protests, with many saying that religious rules should be a personal choice.

Keywords: World, Iran, Head scarf


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?