കല്യാണ ദിവസം വീടാക്രമിച്ച്‌ 27,000 രൂപ കൊള്ളയടിച്ചതായി പരാതി;മൂന്നുപേർക്കെതിരെ കേസ്

ഹൊസങ്കടി: (www.evisionnews.co)മകളുടെ കല്യാണ ദിവസം വീടാക്രമിച്ച്‌ 27,000 രൂപ കൊള്ളയടിച്ചതായി പരാതി. മഞ്ചേശ്വരം, ഹൊസബെട്ടു, അംബേദ്‌ക്കര്‍ കോളനിയിലെ രാഘവന്റെ പരാതിപ്രകാരം രാകേഷ്‌ (34), യക്ഷിത്‌ (27), ജയരാജ്‌ എന്ന പിട്ടി രാജു (25) എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.ഈ മാസം ഒന്‍പതിനു വൈകുന്നേരം നാലുമണിയോടെയാണ്‌ സംഭവം. രാഘവനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ അന്നു നടന്ന വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയതായിരുന്നു.രാത്രി 12 മണിക്ക്‌ തിരിച്ചെത്തിയപ്പോഴാണ്‌ അക്രമത്തെക്കുറിച്ച്‌ അറിഞ്ഞതെന്നു രാഘവന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.സഹോദരന്‍ മനോജിനെ വീട്ടുകാവല്‍ ഏല്‍പ്പിച്ച ശേഷമാണ്‌ രാഘവനും കുടുംബവും ഗുരുവായൂരിലേക്കു പോയത്‌. മനോജുമായി മുന്‍ വൈരാഗ്യമുള്ള സംഘം വീട്ടിലെത്തുകയും അദ്ദേഹത്തെ മര്‍ദ്ദിച്ചശേഷം വീട്ടിനകത്തു കയറി 27,000 രൂപ കൊള്ളയടിക്കുകയും വീട്ടുപകരണങ്ങളെല്ലാം തകര്‍ക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?