മരണദൂതുമായി തൊഴിലാളി വാഹനങ്ങള്‍: നിരത്തില്‍ പൊലിയുന്നത് നൂറുകണക്കിന് ജീവനുകള്‍; മൂന്ന് മാസത്തിനിടെ നടന്നത് 25 അപകടങ്ങള്‍, നോക്കുകുത്തിയായി ഉദ്യോഗസ്ഥര്‍
അജോ കുറ്റിക്കന്‍
(www.kvartha.com 09.02.2018) കമ്പംമെട്ട് (ഇടുക്കി): തൊഴിലാളികളെത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നു. ടൗണിലൂടെ മറ്റു വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന വിധത്തിലാണ് മത്സരയോട്ടം. മൂന്നു മാസത്തിനിടെ തൊഴിലാളികളുടെ വാഹനങ്ങള്‍ ഉള്‍പ്പെട്ട 25 അപകടങ്ങളാണ് കമ്പംമെട്ടിലുണ്ടായത്. ചേറ്റുകുഴി മലങ്കര കത്തോലിക്കാപ്പള്ളിക്ക് സമീപമുണ്ടായ അപകടമാണ് ഒടുവിലത്തേത്.
മകനെ സ്‌കൂളില്‍ നിന്നു കൊണ്ടുവരാന്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പഴയ കൊച്ചറ കക്കാട്ട് ഷിബുവിനെ തൊഴിലാളി വാഹനം ഇടിച്ചു തെറുപ്പിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മോട്ടോര്‍ വാഹന വകുപ്പ് കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം ഏതാനും ദിവസത്തേക്കു പരിശോധനകള്‍ നടത്തും. ചില വാഹനങ്ങള്‍ പിടികൂടി പിഴ ചുമത്തും. പരിശോധനയുടെ വീര്യം കുറയുന്നതോടെ വീണ്ടും കാര്യങ്ങള്‍ പഴയപടിയാകും.
എട്ടുമുതല്‍ 12 വരെ ആളുകളെ കയറ്റാന്‍ അനുമതിയുള്ള വാഹനങ്ങളില്‍ 18 മുതല്‍ 24 പേരെ വരെയാണു കയറ്റുന്നത്. ഇത്തരത്തില്‍ വാഹനങ്ങളുടെ ഓവര്‍ ലോഡും അപകടങ്ങള്‍ക്കു കാരണമാവുന്നുണ്ട്. ബാലഗ്രാമിനു സമീപത്തെ കൊടുംവളവില്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് തൊഴിലാളി സ്ത്രീ റോഡിലേക്കു തെറിച്ചുവീണ സംഭവം ഏതാനും മാസം മുമ്പ് ഉണ്ടായിരുന്നു.
ഈയിടെ കമ്പംമെട്ടിനു സമീപം മത്സരിച്ചോടിയ, തൊഴിലാളികളുമായെത്തിയ ജീപ്പുകള്‍ തമ്മില്‍ കൂട്ടിമുട്ടിയും അപകടം നടന്നിരുന്നു. തുടര്‍ന്ന് നടുറോഡില്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം അരമണിക്കൂര്‍ ഗതാഗത തടസ്സത്തിനു കാരണമായി. ഒടുവില്‍ തൊഴിലാളികളുമായെത്തിയ മറ്റു വാഹന ഡ്രൈവര്‍മാരുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ദിവസവും 500 വാഹനങ്ങളാണ് കമ്പംമെട്ട് വഴി തൊഴിലാളികളുമായി കേരളത്തിലേക്കെത്തുന്നത്. ഇവയില്‍ ഭൂരിഭാഗവും കാലപ്പഴക്കംമൂലം നിരത്തിലിറക്കാന്‍ ഫിറ്റ്നസ് ലഭിക്കാത്ത വാഹനങ്ങളാണെന്നു നാട്ടുകാര്‍ ആരോപിച്ചു.
പല തോട്ടങ്ങളിലും രാവിലെ എട്ടിനു തൊഴിലാളികളെ ജോലിക്ക് ഇറക്കാനാണ് വാഹനങ്ങള്‍ അമിതവേഗത്തില്‍ പായുന്നത്. കൃത്യസമയത്തു ജോലിക്കിറങ്ങിയില്ലെങ്കില്‍ കൂലി വെട്ടിക്കുറയ്ക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തോട്ടം തൊഴിലാളികള്‍ എത്തുന്ന വാഹനങ്ങളില്‍ കഞ്ചാവും നിരോധിത കീടനാശിനികളും പുകയില ഉല്‍പന്നങ്ങളും കടത്തുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും കാര്യക്ഷമമായ പരിശോധന നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. തോട്ടം തൊഴിലാളികള്‍ക്കും, ഒപ്പം നിരത്തിലെ മറ്റു യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന തമിഴ്നാട് വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Idukki, Local-News, Accident, Employees Vehicles over speed cause accidents, Protest
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment