'കനിവ്' രണ്ടാം വാര്‍ഷികം: സിറാജുദ്ദീന്‍ ഖാസിമി 25 ന് ചര്‍ളടുക്കയില്‍


കാസര്‍കോട്: ജീവകാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന കനിവ് സഹകരണ ചാരിറ്റി ചര്‍ളടുക്കയുടെ (കെ.എസ്.സി.സി) രണ്ടാം വാര്‍ഷിക പരിപാടിയില്‍ ഫെബ്രുവരി 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. ചര്‍ളടുക്ക ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന പരിപാടി എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. സയ്യിദ് എന്‍.പി.എം.ഹാമിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥന നിര്‍വഹിക്കും.

മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ബദിയടുക്ക എസ്.ഐ പ്രശാന്ത്, മുനീര്‍ ചെടേക്കാല്‍, റഷീദ് ബെളിഞ്ചം, ഖയ്യൂം മാന്യ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൌലവി, ബഷീര്‍ ഫൈസി ചെറുകുന്ന്, ടി.ടി.മുഹമ്മദ് ബാഖവി തുടങ്ങിയ പ്രമുഖ പണ്ഡിതന്‍മാരും പരിപാടിയില്‍ സംബന്ധിക്കും. കെ.എസ്.സി.സി പ്രസിഡണ്ട് റസാഖ് പെര്‍ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് അലി മീയാഡിപ്പള്ളം സ്വാഗതവും സി.എ.കെ മൊയ്തീന്‍.  നന്ദിയും പറയും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?