മദ്യപിച്ച് ലക്കുകെട്ട മൂന്നംഗസംഘം അടിച്ചുതകര്‍ത്തത് 24 വാഹനങ്ങള്‍; ഫ് ളാറ്റിന്റെ ജനല്‍ഗ്ലാസുകളും തകര്‍ത്തു, അക്രമികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു
കഴക്കൂട്ടം: (www.kvartha.com 22.02.2018) മദ്യപിച്ച് ലക്കുകെട്ട മൂന്നംഗസംഘം അടിച്ചുതകര്‍ത്തത് 24 വാഹനങ്ങള്‍, കൂടാതെ ഫ് ളാറ്റിന്റെ ജനല്‍ഗ്ലാസുകളും അടിച്ചുതകര്‍ത്തു. അക്രമികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
കഴക്കൂട്ടത്തെ പുതിയ ബാറില്‍ നിന്നും കഴിഞ്ഞദിവസം രാത്രി മദ്യപിച്ചിറങ്ങിയ മൂന്നംഗ സംഘമാണ് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ പാര്‍ക്കു ചെയ്തിരുന്ന സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കണ്ണില്‍ക്കണ്ട 24 വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത നാട്ടില്‍ ഭീതി പരത്തിയത്.
അതിനിടെ സംഘം അരശുംമൂടു ഭാഗത്ത് അക്രമം നടത്തുമ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി ഇവരെ പിടികൂടി കയ്യോടെ പോലീസില്‍ ഏല്‍പിച്ചു. ചേങ്കോട്ടുകോണം അണ്ടൂര്‍കോണം സ്വദേശികളായ സിജിന്‍ ചന്ദ്രന്‍(20), ആദര്‍ശ്(19), സൂരജ്(18) എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളത്. റോഡു വക്കിലും വീടിനുള്ളിലുമായി പാര്‍ക്കുചെയ്തിരുന്ന 24 വാഹനങ്ങളാണു സംഘം മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്. ചൊവ്വാഴ്ച രാത്രി 11.45 നാണു സംഘം അക്രമം അഴിച്ചുവിട്ടത്. രണ്ടു മണിക്കൂറിലേറെ അക്രമി സംഘം നാട്ടില്‍ ഭീതി പരത്തി.

ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഘം കഴക്കൂട്ടത്ത് ദേശീയപാതയുടെ അരികിലുള്ള പുതിയബാറില്‍ നിന്ന് ഇറങ്ങിയത്. കാല്‍നടയായി ടെക്‌നോപാര്‍ക്കിനു സമീപം എത്തി അവിടെനിന്നു ബീയര്‍ കഴിച്ച ശേഷം ആറ്റിന്‍കുഴിയിലെത്തി, അവിടെ വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന മൂന്നു കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കാറിന്റെ ഭാഗങ്ങള്‍ കുത്തിപ്പൊളിക്കാനും ശ്രമിച്ചു. തുടര്‍ന്നു കുഞ്ചാലുംമൂടിലെത്തി അവിടെ റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന രണ്ടു വാനുകളുടെയും രണ്ടു കാറുകളുടെയും ഗ്ലാസ് തകര്‍ത്തു. പിന്നീട് ഇന്‍ഫോസിസിനു സമീപത്തെ നാലു കാറുകളുടെ ചില്ലുകള്‍ തകര്‍ത്തു.
അതിനുശേഷം കുളത്തൂര്‍ ബിവറേജ് ഷോറൂമിനു സമീപം ടിപ്പറിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. പിന്നീട് കുളത്തൂരില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ താമസിക്കുന്ന ഫ് ളാറ്റിലെ ജനാലഗ്ലാസുകളും അടിച്ചുതകര്‍ത്തു. അതിനുശേഷം ആറ്റിന്‍കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡേകെയറിന്റെ മുന്നിലിട്ടിരുന്ന മിനിബസിന്റെ ഗ്ലാസും അടിച്ചുപൊട്ടിച്ചു. വീണ്ടും പല വാഹനങ്ങളുടേയും ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു മുന്നേറിയ സംഘം അരശുംമൂട്ടില്‍ അക്രമം നടത്തുമ്പോഴാണു സംഘടിച്ചെത്തിയ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു തുമ്പ പോലീസ് എത്തി മൂവരേയും പിടികൂടി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. വാഹനം അടിച്ചുതകര്‍ക്കുന്ന ശബ്ദം പലരും കേട്ടെങ്കിലും കാര്യം മനസ്സിലാകാത്തതിനാല്‍ പുറത്തിറങ്ങിയില്ല. അതേസമയം മദ്യലഹരിയില്‍ സംഘം കാല്‍നടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചു വാഹനങ്ങള്‍ അടിച്ചു തകര്‍ത്തതിനുള്ള കാരണം എന്താണെന്നു ഇപ്പോഴും പോലീസിനു കണ്ടെത്താനായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Goonda attack on Kulathoor; Three anti socials are arrested, Flat, Attack, Crime, Criminal Case, Police, Custody, Vehicles, Road, News, Local-News, Kerala.

Powered by Info News For You

Comments
Post a Comment