കോളജ് വിദ്യാര്‍ത്ഥിനിയായ 23കാരി ക്ഷേത്രത്തിനുള്ളില്‍ മൂന്നംഗ സംഘത്തിന്റെ കൂട്ടമാനഭംഗത്തിനിരയായി; ഒരാള്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: (www.kvartha.com 0602.2018) ക്ഷേത്ര ദര്‍ശനത്തിനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പട്‌ലവാദിലാണ് സംഭവം. മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയത്.

കാമുകനുമായുള്ള പിണക്കം തീര്‍ക്കുന്നതിനും ക്ഷേത്രദര്‍ശനത്തിനുമായാണ് കോളജ് വിദ്യാര്‍ത്ഥിനിയായ 23 കാരി പട്‌ലവാദിലെ ശിവക്ഷേത്രത്തില്‍ എത്തിയത്. ബസില്‍ ക്ഷേത്രത്തിനടുത്ത് വന്നിറങ്ങിയ വിദ്യാര്‍ത്ഥിനി കാമുകനെ കാത്തിരിക്കുമ്പോള്‍ പ്രതികളില്‍ ഒരാള്‍ അവിടെ എത്തുകയും ഇവിടെ തനിച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.

23-year-old college student gang-molested by 3 men inside a temple under construction, Temple, Molestation, Crime, Criminal Case, Madhya pradesh, News, Student, Police, Arrest, National

തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില്‍കെട്ടിനുള്ളില്‍ കയറിയിരിക്കുന്നതാണ് സുരക്ഷിതമെന്ന് പറഞ്ഞ് അവളെ അകത്തേക്ക് കയറ്റിവിട്ട് മറ്റു രണ്ടു പേര്‍ക്കും ഒപ്പമെത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിന്റെ ഗേറ്റുകള്‍ അടച്ചശേഷമാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.

സംഭവത്തിനു ശേഷം അക്രമികള്‍ വിദ്യാര്‍ത്ഥിനിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് കാമുകനെ വിളിച്ച് വിവരം പറയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഒരു സുഹൃത്തിനെ വിളിച്ച് പീഡന വിവരം അറിയിക്കുകയും അയാള്‍ ഇക്കാര്യം പോലീസിന് കൈമാറുകയുമായിരുന്നു.

ക്രൂരമായ പീഡനത്തിന് ഇരയായെങ്കിലും ധൈര്യം വിടാതിരുന്ന പെണ്‍കുട്ടി അക്രമികള്‍ എത്തിയ ബൈക്കിനെ കുറിച്ചുള്ള വിവരം പോലീസിനു കൈമാറിയിരുന്നു. ഇതു പ്രതികളെ പിടികൂടാന്‍ സഹായകമായെന്ന് പോലീസ് അറിയിച്ചു.

സഞ്ജ് പട്ടേല്‍ (30) ആണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അഖിലേഷ് പട്ടേല്‍, മഹാദേവ് പട്യാദര്‍ എന്നീ സുഹൃത്തുക്കളാണ് കൂട്ടുപ്രതികളെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 23-year-old college student gang-molested by 3 men inside a temple under construction, Temple, Molestation, Crime, Criminal Case, Madhya pradesh, News, Student, Police, Arrest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?