കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഏപ്രില്‍ 23 മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും; ഒരു പ്രാദേശിക ചാനല്‍ ഉപഗ്രഹ ചാനലായി മാറുന്നത് കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യസംഭവമെന്ന് കേരളവിഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: (www.kvartha.com 16.02.2018) കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഏപ്രില്‍ 23ന് മിഴി തുറക്കും. കേരളവിഷന്‍ ചാനല്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്(കെ.സി.ബി.എല്‍) എന്ന കമ്പനിയുടെ കീഴിലാണ് എന്റര്‍ടൈന്‍മെന്റ് ചാനലായ കേരളവിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഉപഗ്രഹചാനലിന്റെ അനൗപചാരികമായ പ്രഖ്യാപനം കൊച്ചിയില്‍ നടന്ന കേരളവിഷന്‍ ജീവനക്കാരുടെ യോഗത്തില്‍ വെച്ച് നടന്നു. വര്‍ണശബളമായ ചടങ്ങോടെ അങ്കമാലി കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഉദ് ഘാടനം നടക്കുന്നത്.

Kerala vision channel to begin from April 23, Thiruvananthapuram, News, Channel, Technology, Satelite, Inauguration, Malayalees, Technology, Kerala

എല്ലാ മലയാളി പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വ്യത്യസ്തമായ പരിപാടികളാണ് കേരളവിഷന്‍ തയ്യാറാക്കുന്നതെന്ന് കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ രാജ്‌മോഹന്‍ മാമ്പ്ര പറഞ്ഞു. ഒരു പ്രാദേശിക ചാനല്‍ ഉപഗ്രഹ ചാനലായി മാറുന്നത് കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് കേരളവിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ പറഞ്ഞു.

കേരളവിഷന്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന് പിന്നാലെ കേരളവിഷന്‍ ന്യൂസ് ചാനലും താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും. ഐപി ഫോര്‍മാറ്റിലൂടെ ഒരു പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ സ്വന്തം പ്രാദേശിക ചാനലായി രംഗത്തെത്തിയതാണ് കേരളവിഷന്‍. കേരളത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രാദേശിക മാധ്യമ സംസ്‌കാരം കരുപ്പിടിപ്പിക്കുന്നതില്‍ കേരളവിഷന്റെ സംഭാവന വിലപ്പെട്ടതാണ്.

ദൃശ്യമാധ്യമമേഖലയിലെ ഈ അനുഭവസമ്പത്താണ് പുതിയതായി ആരംഭിക്കുന്ന കേരളവിഷന്‍ ഉപഗ്രഹചാനലിന് മുതല്‍ക്കൂട്ടാവുക. ഇതിനുപുറമെ 3000ല്‍ അധികം അംഗങ്ങളുളള കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ(സിഒഎ) ശക്തമായ പിന്തുണയും പുതിയ ഉപഗ്രഹചാനലിന്റെ വളര്‍ച്ചയ്ക്ക് കരുത്താകുമെന്ന് മാധ്യമമേഖലയിലുളളവര്‍ വിലയിരുത്തുന്നു.

കോര്‍പ്പറേറ്റ് വത്ക്കരണത്തിനെതിരായ ബദല്‍, മികച്ച സാങ്കേതികവിദ്യ, ദൃശ്യമാധ്യമരംഗത്തെ അനുഭവപരിചയം, അനുഭവസമ്പത്തുളള ജീവനക്കാര്‍ തുടങ്ങിയ അനുകൂല ഘടകങ്ങളാണ് ശക്തമായ മത്സരമുളള ടെലിവിഷന്‍ മാധ്യമരംഗത്ത് കേരളവിഷന് നേട്ടമാകുന്നത്.

ചാനല്‍ രംഗത്ത് പരിചയസമ്പന്നനായ പ്രകാശ് മേനോനാണ് കേരളവിഷന്‍ ഉപഗ്രഹ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന്റെ വൈസ് പ്രസിഡന്റ് (കണ്ടന്റ് ആന്റ് റവന്യു). സിഡ്‌കോ വൈസ് പ്രസിഡന്റും കെസിസിഎല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ അബൂബക്കര്‍ സിദ്ദിഖ്, കെസിസിഎല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, സിഒഎ ജനറല്‍ സെക്രട്ടറി രാജന്‍ നമ്പീശന്‍, ജനറല്‍ മാനേജര്‍ ദീപേഷ് വി.ടി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Keywords: Kerala vision channel to begin from April 23, Thiruvananthapuram, News, Channel, Technology, Satelite, Inauguration, Malayalees, Technology, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?