ഇരുതലമൂരിയുമായി വനംവകുപ്പിനെ വെട്ടിച്ചു കടന്ന 20 അംഗ സംഘത്തിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി

കോട്ടയം:(www.kvartha.com 04/02/2018) ഇരുതലമൂരിയുമായി വനംവകുപ്പിനെ വെട്ടിച്ചു കടന്നു കളഞ്ഞ 20 അംഗ സംഘത്തിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ നാഗമ്പടത്തുള്ള ഒരു വീട്ടിലാണു ഇരുതലമൂരിയെ വില്‍പ്പന നടത്തുന്നതിനായി സംഘം എത്തിയത്. സംഘത്തെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എ്ത്തിയെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. സംഘത്തില്‍പ്പെട്ടവര്‍ രണ്ടായി തിരിഞ്ഞു അയല്‍ സംസ്ഥാനങ്ങളിലേക്കാണു രക്ഷപ്പെട്ടിരിക്കുന്നതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന സൂചന.

ഇതിന്റെ അടിസ്ഥാനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. വനംവകുപ്പ് അധികൃതര്‍ ഇരുതലമൂരിയെ വാങ്ങാനാണെന്ന വ്യാജേനയാണു സംഘത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിച്ചത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് നമ്പരിലേക്കു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇരുതലമൂരിയുടെ ചിത്രങ്ങളും വീഡിയോകളും അയച്ചു നല്കുകയും ചെയ്തു. ഇരുതലമൂരി തങ്ങളുടെ പക്കലുണ്ടെന്നു വിശ്വാസ്യത വരുത്തുന്നതിനു വേണ്ടിയാണു ഇവര്‍ ചിത്രങ്ങള്‍ നല്കിയത്.

News, Kottayam, Kerala, Investigates, Forest dept., Case, Search for a 20-member team has been tightened by the forest fire broke out

വനം വകുപ്പ് സ്പെഷല്‍ സ്‌ക്വാഡിലെ രണ്ട് ഉദ്യോഗസ്ഥര്‍, ഇരുതലമൂരിയെ വാങ്ങാനെന്ന വ്യാജേന നാഗമ്പടത്തെ വീട്ടിലെത്തി 14.5 കിലോഗ്രാം തൂക്കമുള്ള ഇരുതലമൂരിക്ക് 16 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പണം കാണാതെ ഇരുതലമൂരിയെ നല്‍കില്ലെന്ന് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പണം എടുക്കാന്‍ എന്ന വ്യാജേന ഉദ്യോഗസ്ഥര്‍ വീടിന് പുറത്തിറങ്ങി. പന്തികേട് തോന്നിയ സംഘം ഉടനെ തന്നെ ഇരുതലമൂരിയെ വീട്ടില്‍നിന്ന് മാറ്റുകയും സംഘത്തിലുണ്ടായിരുന്നുവര്‍ രക്ഷപ്പെടുകയും ചെയ്തു. വനംവകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും എല്ലാവരും രക്ഷപ്പെട്ടു.

തൊണ്ടിമുതല്‍ ലഭിക്കാതെ ആര്‍ക്കുമെതിരേ കേസെടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സാധിക്കില്ല. സംഘത്തിലുള്ള 20 പേര്‍ നാല് കാറുകളിലായിട്ടാണു എത്തിയത്. പാമ്പ് വര്‍ഗത്തില്‍പ്പെട്ട ഇഴജന്തുവാണു ഇരുതലമൂരി. തലയും വാലും ഒരുപോലെ ആയതിനാലാണ് ഇരുതലമൂരി എന്ന പേര് ലഭിച്ചത്. ചുവപ്പ്, കറുപ്പ്, തവിട്ട് നിറങ്ങളിലാണ് കാണപ്പെടുന്നത്. ഇരുതലമൂരിയെ വില്‍ക്കുന്നതും അതിന് ശ്രമിക്കുന്നതും മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Investigates, Forest dept., Case, Search for a 20-member team has been tightened by the forest fire broke out


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?