ഖാസി കേസില്‍ പോസ്‌റ്റോഫീസ് ഉപരോധം: 20പേര്‍ക്കെതിരെ കേസ്: മൂന്നുപേര്‍ കസ്റ്റഡിയില്‍
കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ സിബിഐ പുനരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും നടത്തിയ പോസ്റ്റോഫീസ് മാര്‍ച്ചിനിടെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് റോഡ് ഉപരോധിച്ച 20 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഇതില്‍ ചെമ്പിരിക്ക സ്വദേശികളായ ശുഐബ് (18), മുഹമ്മദ് ജമാല്‍ (19), ഹാരിസ് (20) എന്നിവരെ കസ്റ്റഡിയിലെടുത്തു.
റോഡ് ഗതാഗതം തടസപ്പെടുത്തുകയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ റോഡ് തടസപ്പെടുത്തരുതെന്ന് പോലീസ് സംഘാടകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഉപരോധ സമരത്തില്‍ പങ്കെടുത്ത 20ഓളം പേരുടെ നേതൃത്വത്തിന്റെ രണ്ടു ഭാഗത്തേയും റോഡ് തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് സംഘാടകരും സമരക്കാരും ഇടപെട്ട് റിലീസ് ചെയ്യുകയായിരുന്നു.
Powered by Info News For You

Comments
Post a Comment