ആദ്യ ട്വന്റി 20 യില്‍ ദിനേഷ് കാര്‍ത്തികോ മനീഷ് പാണ്ഡെയോ? റെയ്‌നയുടെ തിരിച്ചുവരവ് കാത്ത് ആരാധകര്‍
ജൊഹാനസ്ബര്‍ഗ്:(www.kvartha.com 18/02/2018) ചരിത്രം തിരുത്തി കോഹ്ലിപ്പട ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഞായറാഴ്ച ആദ്യ ട്വന്റി 20 മത്സരത്തിന് ഇരുടീമും കച്ചകെട്ടുകയാണ്. ഏറെ നാളുകള്‍ക്കുശേഷം ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സുരേഷ് റെയ്‌ന ഇന്ന് പാഡ് കെട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം, സുരേഷ് റെയ്‌നയോ മനീഷ് പാണ്ഡെയോ അവസനാ പതിനൊന്നില്‍ ഇടംനേടുക എന്ന കാര്യം വ്യക്തമല്ല. മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന, ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ ജയ്‌ദേവ് ഉനദ്കട്ട് എന്നിവരുടെ തിരിച്ചുവരവ് ടീമിന്റെ കരുത്താകും.
ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് വാണ്ടറേഴ്‌സില്‍ ആണ് ഒന്നാം ട്വന്റി 20 മത്സരം നടക്കുക. മൂന്ന് കളികളുടെ ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 5-1 ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് ദക്ഷിണാഫ്രിക്കയുടെ നില്‍പ്പ്. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്ക് മുതല്‍കൂട്ടാവും. അതേസമയം, ദക്ഷിണാഫ്രിക്ക ഇന്നുവരെ സ്വന്തം തട്ടകത്തില്‍ സന്ദര്‍ശക ടീമിനോട് തുടരെ രണ്ട് പരമ്പര തോറ്റിട്ടില്ലെന്ന വസ്തുതയും അവര്‍ക്കൊപ്പമുണ്ട്.
ഏകദിനത്തിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ആവശ്യത്തിന് സമയം കിട്ടാതെയാണ് ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട എ ബി ഡിവില്ലിയേഴ്‌സും മറ്റും ഉണ്ടെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ ടീം പ്രകടിപ്പിക്കുന്ന സ്ഥിരത ആതിഥേയര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതാണ്.
ബുധനാഴ്ച സെഞ്ചൂറിയനിലും ശനിയാഴ്ച കേപ്ടൗണിലുമാണ് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ നടക്കുക. രാത്രി 9.30 മണിക്കാണ് ഈ രണ്ട് മത്സരങ്ങളും നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Sports, Cricket, Virat Kohli, South Africa, India vs South Africa 2018: Suresh Raina comeback in focus as T 20 is begin

കൂടുതല്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിരാട് കോലിയുടെ ഇന്ത്യന്‍ സംഘമിറങ്ങുന്നത്. ടീം: ഇന്ത്യ- രോഹിത്, ധവാന്‍, കോഹ്‌ലി(ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ/ ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്‌ന, ധോണി, പാണ്ഡ്യ, ഭുവനേശ്വര്‍, ബുംറ, കുല്‍ദീപ്, ചാഹല്‍.
എന്നാല്‍ ഡുമിനി നയിക്കുന്ന ആതിഥേയ സംഘം വന്‍ അഴിച്ചുപണിയുമായാണ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക - റീസ ഹെന്‍ഡ്രിക്‌സ്, ജോണ്‍ ജോണ്‍ സ്മട്‌സ്, ഡിവില്ലിയേഴ്‌സ്, ഡുമിനി(ക്യാപ്റ്റന്‍), മില്ലര്‍/ബെഹാര്‍ഡിയന്‍, ക്ലാസന്‍, ക്രിസ്റ്റ്യന്‍ ജോങ്കര്‍/ക്രിസ് മോറിസ്, ഫെഹ്ലുക്വായോ, ജൂനിയര്‍, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, ആറോണ്‍ ഫംഗീസോ.
എന്നാല്‍ ഡുമിനി നയിക്കുന്ന ആതിഥേയ സംഘം വന്‍ അഴിച്ചുപണിയുമായാണ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക - റീസ ഹെന്‍ഡ്രിക്‌സ്, ജോണ്‍ ജോണ്‍ സ്മട്‌സ്, ഡിവില്ലിയേഴ്‌സ്, ഡുമിനി(ക്യാപ്റ്റന്‍), മില്ലര്‍/ബെഹാര്‍ഡിയന്‍, ക്ലാസന്‍, ക്രിസ്റ്റ്യന്‍ ജോങ്കര്‍/ക്രിസ് മോറിസ്, ഫെഹ്ലുക്വായോ, ജൂനിയര്‍, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, ആറോണ്‍ ഫംഗീസോ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Sports, Cricket, Virat Kohli, South Africa, India vs South Africa 2018: Suresh Raina comeback in focus as T 20 is begin
Powered by Info News For You

Comments
Post a Comment