കേന്ദ്ര ബഡ്ജറ്റ് 2018-19: റെയില്‍വേയ്ക്ക് മാത്രം 1,48,528 കോടിയുടെ പദ്ധതികള്‍, ആദ്യ ആധുനിക തീവണ്ടി ഈ വര്‍ഷം തന്നെ ഓടും, എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈയും സിസിടിവിയും

ന്യൂഡല്‍ഹി: (www.kvartha.com 01.02.2018) രാജ്യത്തെ റെയില്‍വേ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഊന്നല്‍ നിലനിര്‍ത്തിക്കൊണ്ട് 2018 - 19 ലെ പൊതുബഡ്ജറ്റില്‍ റെയില്‍ മന്ത്രാലയത്തിനുള്ള വിഹിതത്തില്‍ വര്‍ധന. റെയില്‍വേയ്ക്ക് ഈ വര്‍ഷത്തെ വിഹിതം 1,48,528 കോടി രൂപയായിരിക്കുമെന്ന് ബഡ്ജറ്റ് അവതരിപ്പിച്ച് ധനകോര്‍പറേറ്റ് കാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

ഇതിന്റെ വലിയൊരു ഭാഗം ശേഷി വികസനത്തിനു വേണ്ടിയാണ് വിനിയോഗിക്കുക. 18,000 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്നാമത്തെയും നാലാമത്തെയും പാതകളുടെ നിര്‍മാണം, 5,000 കിലോമീറ്റര്‍ ഗേജ് മാറ്റം എന്നിവ ശേഷി വികസനത്തിന്റെ ഭാഗമായി നടത്തും. റെയില്‍ശൃംഖല പൂര്‍ണ്ണമായും ബ്രോഡ്‌ഗേജിലേക്കു മാറ്റും. 2017-18ല്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 4,000 കിലോമീറ്റര്‍ റെയില്‍ ശൃംഖല പ്രവര്‍ത്തന സജ്ജമാക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

/ Union Budget 2017-2018, New Delhi, National, News, Budget, Railway, Train, Railway has big boost in budget.


2018-19ല്‍ 12,000 വാഗണുകളും 5,160 കോച്ചുകളും 700 ഓളം എഞ്ചിനുകളും വാങ്ങുമെന്നും കിഴക്ക്, പടിഞ്ഞാറന്‍ ചരക്ക് ഇടനാഴികളുടെ നിര്‍മാണം പൂര്‍ണ്ണതോതിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചരക്ക് ഗോഡൗണുകള്‍ ശക്തിപ്പെടുത്തുന്നതിന് വന്‍തോതിലുള്ള ഒരു പദ്ധതി നടപ്പാക്കുകയും സ്വകാര്യ പങ്കാളിത്തത്തോടെ അതിവേഗം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. രാഷ്ട്രീയ റെയില്‍സുരക്ഷാ കോഷിനു കീഴില്‍ മതിയായ പണം ലഭ്യമാക്കുമെന്ന് ജെയ്റ്റ്‌ലി ഉറപ്പു നല്‍കി. 2018-19 കാലയളവില്‍ 3600ല്‍ അധികം കിലോമീറ്റര്‍ റെയില്‍പ്പാത നവീകരണം ലക്ഷ്യമിടുന്നു. 'മൂടല്‍മഞ്ഞില്‍ നിന്നുള്ള സുരക്ഷ', 'തീവണ്ടി സുരക്ഷാ താക്കീതു സംവിധാനം' എന്നിവ പോലുള്ള സാങ്കേതിക വിദ്യകളുടെ വിനിയോഗം വര്‍ധിപ്പിക്കും. അടുത്ത രണ്ടു വര്‍ഷംകൊണ്ട് ബ്രോഡ്‌ഗേഡ് ശൃംഖലയിലെ 4,267 ആളില്ലാ ലെവല്‍ക്രോസുകള്‍ നീക്കം ചെയ്യും.
പെരമ്പൂരിലെ സംയോജി കോച്ച് ഫാക്ടറിയില്‍ രൂപകല്‍പ്പന ചെയ്ത അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആധുനിക തീവണ്ടികള്‍ തയ്യാറാക്കും. 2018-19ല്‍ ഈ രീതിയിലുള്ള ആദ്യ തീവണ്ടി പ്രവര്‍ത്തനക്ഷമമാക്കും. ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസന കോര്‍പറേഷന്‍ ലിമിറ്റഡ് മുഖേന 600 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണം നടപ്പാക്കും. പടികള്‍ അധികമുള്ള സ്‌റ്റേഷനുകളില്‍ യന്ത്ര ഗോവണികള്‍ സ്ഥാപിക്കും. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും തീവണ്ടികളിലും പുരോഗതിയുടെ ഭാഗമായി വൈഫൈ ലഭ്യമാക്കും. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് എല്ലാ സ്‌റ്റേഷനുകളിലും തീവണ്ടികളിലും സിസിടിവികള്‍ സ്ഥാപിക്കും.

11,000 കോടി രൂപയിലധികം ചെലവിട്ട് മുംബൈ ഗതാഗത സംവിധാനത്തില്‍ 90 കിലോമീറ്റര്‍ ഇരട്ടപ്പാതകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ചില സ്‌റ്റേഷനുകളില്‍ യന്ത്രവല്‍കൃത ഇടനാഴികള്‍ ഉള്‍പ്പെടെ 40,000 കോടി രൂപ ചെലവില്‍ 150 കിലോമീറ്റര്‍ അധിക സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ബംഗളൂരു മെട്രോ നഗരത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമേകാന്‍ ഏകദേശം 1600 കിലോമീറ്റര്‍ ദൂരത്തില്‍ 17,000 കോടി രൂപ ചെലവിട്ട് സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു.

ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതിയായ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 2017 സെപ്റ്റംബര്‍ 14നു ശിലാസ്ഥാപനം നടത്തി. അതിവേഗ റെയില്‍പദ്ധതികളുടെ മാനവ വിഭവ ശേഷി പരിശീലനത്തിനു വഡോദരയില്‍ വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: / Union Budget 2017-2018, New Delhi, National, News, Budget, Railway, Train, Railway has big boost in budget.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?